മാസപ്പടിക്കേസില്‍ വീണ ഇഡിക്കു മുന്നിലേക്ക്: വെളളിയാഴ്ച്ച ഹാജരാകണമെന്നു സമന്‍സ്

മാസപ്പടിക്കേസില്‍ വീണ ഇഡിക്കു മുന്നിലേക്ക്: വെളളിയാഴ്ച്ച ഹാജരാകണമെന്നു സമന്‍സ്

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് ഇ.ഡി സമന്‍സ്. വെളളിയാഴ്ച്ച ഇ.ഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാ നാണ് നിര്‍ദേശം. വീണ ഉള്‍പ്പെടെ ഒന്‍പതു പേര്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമന്‍സ്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെഎസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും സമന്‍സ് അ.യച്ചു. സിഎംആര്‍എല്ലും വീണയുടെ കമ്പനിയായ  എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ  രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്.

ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്.എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

Summons issued to appear before ED in monthly payment case on Friday

Share Email
Top