Caritas hospital

ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ട്, കാരണം മഴ കുറഞ്ഞതെന്ന് മന്ത്രി സണ്ണി ജോസഫ്

ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ട്, കാരണം മഴ കുറഞ്ഞതെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങാൻ ശ്രമം സംസ്ഥാനം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോഡ്ഷെഡിംഗ് അടക്കമുള്ള പ്രഖ്യാപിത നിയന്ത്രണങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തിൽ നാളത്തെ നിയമസഭാ വിശദീകരണത്തിന് ശേഷം വ്യക്തത വരുമെന്നാണ് സൂചന. പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി.യും സർക്കാരും തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഉയർന്ന വില നൽകിയാണെങ്കിലും പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Share Email
Top