സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് വിമാനം കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് വിമാനം കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി

കൊച്ചി: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡ് ചെയ്തു.ഇന്നു പുലര്‍ച്ചെയായിരുന്നു അടിയന്തി ലാന്‍ഡിംഗ്്. വിമാാനത്തിന്റെ എന്‍ജിനുണ്ടായ സാങ്കേതിക തകരാറനെ തുടര്‍ന്നായിരുന്നു അടിയന്തിര ലാന്‍ഡിംഗ്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിടുകയായിരുന്നു. തുടര്‍ന്നായിരുന്നു വിമാനം കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയി.

Technical glitch: Sharjah-Kozhikode flight makes emergency landing in Kochi

Share Email
LATEST excelnclexrn
Top