pulimoottil

മന്ത്ര മുൻ പ്രസിഡന്റ്‌ ഹരി ശിവരാമന്റെ മാതാവ് തങ്കമ്മ ശിവരാമൻ അന്തരിച്ചു 

മന്ത്ര മുൻ പ്രസിഡന്റ്‌ ഹരി ശിവരാമന്റെ മാതാവ് തങ്കമ്മ ശിവരാമൻ അന്തരിച്ചു 

മന്ത്രയുടെ മുൻ പ്രസിഡന്റ്‌ ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമൻ (85) അന്തരിച്ചു. 

ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്ര പ്രസിഡന്റ്‌ കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രക്ക് വേണ്ടി മുൻ ട്രസ്റ്റീ ചെയർ ശ്രീ ശശിധരൻ നായർ, പി ആർ ഓ രഞ്ജിത് ചന്ദ്രശേഖർ എന്നിവർ പുഷ്പ ചക്രം അർപ്പിച്ചു.

ഭൗതികശരീരം ഇന്ന് (19.06.2026, വെള്ളി) രാവിലെ 9:00 മുതൽ മേതിരിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3:30ന് വീട്ടുവളപ്പിൽ നടത്തി.

മക്കൾ: സുമം, വിജയൻ(പരേതൻ), ജയലളിത( റിട്ട.അധ്യാപിക) ,രാമചന്ദ്രൻ(റിട്ട. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ), ബിന്ദു(ഡൽഹി), ഹരി (അമേരിക്ക),

 മരുമക്കൾ : രാഘവൻ നായർ, അംബിക , ഉണ്ണികൃഷ്ണൻ, പ്രിയ, കൃഷ്ണകുമാർ, സുനിത ഹരി 

Share Email
LATEST excelnclexrn
More Articles
Top