pulimoottil

ലോസ് ആഞ്ചലസില്‍ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി ‘ടീം പ്രോമിസി’ന്റെ സംവാദം ക്രിയാത്മകമായി

ലോസ് ആഞ്ചലസില്‍ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി ‘ടീം പ്രോമിസി’ന്റെ സംവാദം ക്രിയാത്മകമായി

ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളി സംഘടനകളുടെ നെടുംതൂണായ ഫോമായെ കൂടുതല്‍ കരുത്തോടെ, സുതാര്യതയോടെ മുന്നോട്ട് നയിക്കാനുള്ള ദൃഢപ്രതിജ്ഞയുമായി ‘ടീം പ്രോമിസ്’ സ്ഥാനാര്‍ത്ഥികള്‍ ഫോമാ 2026-2028 വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ലോസ് ആഞ്ചലസ് സന്ദര്‍ശിച്ച് വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളുമായും ഡെലിഗേറ്റുമാരുമായും സംവാദം നടത്തി. കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് (കല) ഇന്‍ലന്‍ഡ് എമ്പയര്‍ മലയാളി അസോസിയേഷന്‍ (ഐ.ഇ.എം.എ), വാലി മലയാളി അസോസിയേഷന്‍ (വി.എം.എ), ഒരുമ എന്നീ സംഘടനകളിലെ പ്രതിനിധികളുമായാണ് ടീം ആശയവിനിമയം നടത്തിയത്. ഫോമായുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ടീം പ്രോമിസിന്റെ കാഴ്ചപ്പാടുകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവതരിപ്പിക്കുന്നതിനും പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും ഈ സംഗമം അവസരമായി.

വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സംഘടനയുടെ പൊതുവായ ന്മയും ഓരോ മലയാളി അസോസിയേഷന്റെയും വളര്‍ച്ചയും ലക്ഷ്യമിട്ട്, വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ്  നിങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും ഫോമായുടെ സ്ഥാപക നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി. സമൂഹ ശാക്തീകരണം, യുവജന-വനിതാ നേതൃത്വ വികസനം, വിദ്യാഭ്യാസം, സുതാര്യത, ഉത്തരവാദിത്വം, അംഗസംഘടനകളുമായുള്ള കൂടുതല്‍ സഹകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തന പദ്ധതികളാണ് ടീം പ്രോമിസ് ഫോമാ, ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പ്രതിനിധികളുമായി നടന്ന ആശയവിനിമയം സജീവവും ഫലപ്രദവുമായിരുന്നു.

സന്ദര്‍ശനത്തോടനുബന്ധിച്ച് ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ പട്ടണം റഷീദ് ലോസ് ആഞ്ചലസിലുണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ടീം പ്രോമിസിന് അവസരം ലഭിച്ചു. ചടങ്ങില്‍ പങ്കുചേര്‍ന്ന് അദ്ദേഹത്തെ അഭിനന്ദിച്ചതും സന്ദര്‍ശനത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി. ഇതിനോടനുബന്ധിച്ച് ഒരുമ സംഘടിപ്പിച്ച ചടങ്ങില്‍ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് സെല്‍ബിയെയും യുവജന പ്രതിനിധി സ്ഥാനത്തേക്ക് എലെയ്ന്‍ കാപ്പാട്ടില്‍നെയും ഔദ്യോഗികമായി എന്‍ഡോഴ്‌സ് ചെയ്തു. ഈ പ്രഖ്യാപനം ടീം പ്രോമിസിന്റെ വനിതാ-യുവജന ശാക്തീകരണ ദൗത്യത്തിന് കൂടുതല്‍ കരുത്തേകുന്നതായി വിലയിരുത്തപ്പെട്ടു.

യോഗത്തില്‍ സേവ്യര്‍ പടയാട്ടി (വാലി മലയാളി അസോസിയേഷന്‍ സെക്രട്ടറി), ഹോളിവുഡ് റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി ലോജ ലോന, സാം ഉമ്മന്‍, മനു തുരുത്തിക്കാടന്‍, ജോണ്‍ കെ ജോണ്‍ (സന്തു), ടോമി പൊട്ടുകുളം (വാലി ക്ലബ്  മുന്‍ പ്രസിഡന്റ്),  ബിജു തോട്ടുങ്കണ്ടത്തില്‍ (വാലി ക്ലബ്), ഥാഡ് ജോണ്‍സണ്‍, ഒരുമ പ്രസിഡന്റ് സിജു എബ്രഹാം, ഒരുമ സെക്രട്ടറി അനീഷ് മാത്യു, ഒരുമ ട്രഷറര്‍ വര്‍ഗീസ് പടിഞ്ഞാറേമുറിയില്‍, നാഷണല്‍ കമ്മിറ്റി വനിതാ റെപ് സ്ഥാനാര്‍ത്ഥി സെല്‍ബി കുര്യാക്കോസ്, നാഷണല്‍ കമ്മിറ്റി യൂത്ത് റെപ് സ്ഥാനാര്‍ത്ഥി ആഗ്‌നസ് ബിജു, ബിജു പി ജോര്‍ജ് (സെക്രട്ടറി, കല), സണ്ണി നടുവിലേക്കുറ്റ് (ട്രഷറര്‍, കല), മാത്യു ചാക്കോ (ഐ.ഇ.എം.എ മുന്‍ പ്രസിഡന്റ്), സുജ ഔസോ (ഐ.ഇ.എം.എ), ജോസഫ് ഔസോ,  ഫ്രാന്‍സിസ് മാത്യു (ഒരുമ), ലില്ലി ഫ്രാന്‍സിസ് (ഒരുമ), ബിനോയ് പുല്ലുകാലായില്‍ (ഒരുമ), നെസി പുല്ലുകാലായില്‍, റോയ് വല്യാനേല്‍ (ഒരുമ), ജോസ് പാമ്പാടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി വനിതാ റെപ് സ്ഥാനാര്‍ത്ഥി സെല്‍ബി കുര്യാക്കോസ്, നാഷണല്‍ കമ്മിറ്റി യൂത്ത് റെപ് സ്ഥാനാര്‍ത്ഥി ആഗ്‌നസ് ബിജു (കല), നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി എലൈന്‍ സജി (ഐ.ഇ.എം.എ) എന്നിവരെ എന്‍ഡോഴ്‌സ് ചെയ്തു.

ഫോമയോടുള്ള ശക്തമായ പ്രതിബദ്ധത മുന്‍നിര്‍ത്തി, തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കൃത്യവും വ്യക്തവുമായ ഒരു മാനിഫെസ്റ്റോ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതായിരിക്കുമെന്നും വെറും വാഗ്ദാനങ്ങള്‍ നല്‍കി കടന്നുപോകാനല്ല, മറിച്ച് പ്രകടനപത്രികയിലെ ഓരോ കാര്യവും സമയബന്ധിതമായി, വിശ്വാസ്യതയോടെയും സുതാര്യതയോടെയും സത്യസന്ധതയോടെയും നടപ്പിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരായിരിക്കുമെന്നും മാത്യു വര്‍ഗീസ് നേതൃത്വം നല്‍കുന്ന ‘ട്രീം പ്രോമീസിലെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ  (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ്  (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ്  (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍  (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍  (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

ലോസ് ആഞ്ചലസ് സന്ദര്‍ശനം, വടക്കേ അമേരിക്കയിലെ വിവിധ മേഖലകളിലെ അംഗസംഘടനകളുമായും ഡെലിഗേറ്റുമാരുമായും നേരിട്ട് സംവദിച്ച് ഫോമായെ കൂടുതല്‍ സുതാര്യവും ഉള്‍ക്കൊള്ളുന്നതും സേവനോന്മുഖവുമായ സംഘടനയായി വളര്‍ത്താനുള്ള ടീം പ്രോമിസിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുന്നതായി തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

The dialogue between ‘Team Promise’ and representatives of various Malayali organizations in Los Angeles yielded productive outcomes
 

Share Email
LATEST excelnclexrn
Top