pulimoottil

ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ മൊജ്തബ ഖമനേയിയ നേരിട്ട് പങ്കെടുക്കുമോ എന്ന ചോദ്യം സജീവമാകുന്നു

ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ മൊജ്തബ ഖമനേയിയ നേരിട്ട് പങ്കെടുക്കുമോ എന്ന ചോദ്യം സജീവമാകുന്നു

ടെഹ്‌റാന്‍: കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ക്കായുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ ഏവരും ഉറ്റുനോക്കുന്നത് പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെയാണ്. തന്റെ പിതാവിന്റെ സംസ്‌കാരചടങ്ങില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കുമോ എന്നതാണ് ഏവരുടെയും ആകാംക്ഷ. സംസ്‌കാര ചടങ്ങില്‍ മൊജ്തബ പങ്കെടുത്താല്‍ ഒരു പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും അലി ഖമനേയിയുടെ സംസ്‌കാരചടങ്ങിനുണ്ടാകും.

ജൂലായ് നാല് മുതലാണ് അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കുന്നത്. ഖോം ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളിലൂടെയുള്ള വിലാപയാത്ര ജൂണ്‍ ഒന്‍പതിന് മഷാദിലെത്തും. ഒന്‍പതാം തീയതിയാണ് കബറടക്കം.
ഖമനേയിയുടെ സംസ്‌കാരചടങ്ങിലും വിലാപയാത്രയിലും വന്‍ ജനാവലി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയമാണ് നിലവിലെ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനേയി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നത്.

The question of whether Mojtaba Khamenei will personally attend the funeral of Ayatollah Ali Khamenei is becoming active.

Share Email
LATEST excelnclexrn
Top