വി.ബി.എസ് സമാപന സമ്മേളനം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ-ആത്മീയ പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി

വി.ബി.എസ് സമാപന സമ്മേളനം കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ-ആത്മീയ പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി

എബി മക്കപ്പുഴ

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ സണ്‍ഡേ സ്‌കൂള്‍ നടത്തിയ 2026 ലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപന സമ്മേളനം ജൂണ്‍ 14 ഞയറഴ്ചത്തെ ആരാധനക്ക് ശേഷം നടത്തപ്പെട്ടു.
ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്.

തുടര്‍ന്ന് പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ടീമിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ തീം സോങ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി.കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെര്‍ഫോമന്‍സുകള്‍ ചടങ്ങിന് മാറ്റുകൂട്ടി.

അഞ്ചും ആറും ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ഏറെചിന്തോദ്ദീപകമായിരുന്നു.പ്രീ-കെ വിഭാഗത്തിലെ കുട്ടികള്‍ മനോഹരമായ ഒരു വീഡിയോയും അതോടൊപ്പം ഗാനവും അവതരിപ്പിച്ചു.കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്ഷന്‍ സോങ്ങും, ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെലളിതഗാനവും സദസ്സിന്റെ കൈയടി നേടി.

മൂന്നും നാലും ക്ലാസുകളിലെ കുട്ടികള്‍ ആകര്‍ഷകമായ നൃത്തച്ചുവടുകളുമായി സ്റ്റേജിലെത്തി.ഏഴും എട്ടും ക്ലാസുകളിലെ മുതിര്‍ന്ന കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി.എസ് പ്രമേയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച റാപ്പ് സോങ് പുതുമയാര്‍ന്നതും ആകര്‍ഷണീയവും ആയിരുന്നു.

പരിപാടികളുടെ മധ്യത്തില്‍ കുട്ടികളുടെ വി.ബി.എസ് നാളുകളിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ സ്ലൈഡ്ഷോ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ടീം ‘ദി പെര്‍ഫെക്റ്റ് സണ്‍’എന്ന വിഷയത്തില്‍ പ്രത്യേക തീം പ്രസന്റേഷനും ഗാനവും അവതരിപ്പിച്ചു.
ചടങ്ങുകള്‍ക്ക് ഒടുവില്‍ അരുണ്‍ അച്ചന്റെ പ്രാത്ഥനയും ഇടവക വികാരി റെജിന്‍ അച്ചന്റെ ബെനഡിക്ഷനോടെയും ഈ വര്‍ഷത്തെ വി.ബി.എസ് പരിപാടികള്‍ക്ക് മംഗളകരമായ സമാപനമായി.

The VBS closing ceremony was notable for the diverse artistic and spiritual programs of the children.

Share Email
Top