ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ തിരുവാതിരയ്ക്ക് പങ്കാളികളെ ക്ഷണിക്കുന്നു

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ തിരുവാതിരയ്ക്ക് പങ്കാളികളെ ക്ഷണിക്കുന്നു

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 22-ന് നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലെ കാന്‍സ്റ്റാറ്റര്‍ (Cannstatter), 9130 Academy Road, Philadelphia, PA 19114 എന്ന വേദിയിലാണ് ഓണാഘോഷം നടക്കുന്നത്.

മാതാ ഡാന്‍സ് അക്കാദമിയുടെ ബാനറില്‍ പ്രശസ്ത നൃത്തപരിശീലകയായ ബേബി തടവനാലിന്റെ നേതൃത്വത്തെ ആണ് മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഓണാഘോഷങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഈ മെഗാ തിരുവാതിരയില്‍ എല്ലാ പ്രായത്തിലുമുള്ള വനിതകളെയും പങ്കാളികളാകാന്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം സ്വാഗതം ചെയ്യുന്നു. നൃത്തം മോഹം മനസ്സില്‍ കൊണ്ടുനടക്കുന്ന വനിതകള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.

ഈ സന്ദര്‍ശനത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, ഗാനമേള, നൃത്തരൂപം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വര്‍ഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത പിന്നിണി ഗായകര്‍ ഉള്‍പ്പെടെ നിരവധി സിനിമാ കലാ സാംസ്‌കാരീക നായകര്‍ പരിപാടിയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോണി വര്‍ഗീസ് (267-213-5544) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tristate Kerala Forum invites participants for its mega Thiruvathira

Share Email
Top