pulimoottil

ഇസ്രയേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

ഇസ്രയേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തലിന് അംഗീകാരമായതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ഇസ്രയേല്‍ സൈന്യം ബെയ്‌റൂട്ടിലേക്കുള്ള സൈനീക നീക്കങ്ങള്‍ നിര്‍ത്തിവെച്ചതായും ട്രംപ് അവകാശപ്പെട്ടു. ബെയ്‌റൂട്ടിലേയ്ക്ക് സഞ്ചരിച്ച ഇസ്രയേലി സൈനീകര്‍ തിരികെ പോന്നതായും ട്രപ് പറഞ്ഞു.

ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്തില്ലെന്നു ധാരണ ആയതായും നേരിട്ടുള്ള ഏറ്റുമുട്ടലിനു ഇസ്രയേല്‍ ഇനി തയാറാവില്ലെന്നും ഇസ്രേല്‍ ഉറപ്പു നല്കിയതായും ട്രംപ് അവകാശപ്പെട്ടു.

Trump announces Israel-Hezbollah ceasefire

Share Email
Top