യുക്രയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്നു ട്രംപ്

യുക്രയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്നു ട്രംപ്

വാഷിംഗ്ടണ്‍: യുക്രയിന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു മധ്യസ്ഥത വഹിക്കാമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.യുക്രയിനില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നത് ഏറ്റവും പ്രധാനമാണെന്നും അതിനായി സഹായിക്കാന്‍ താന്‍ പൂര്‍ണമായി സന്നദ്ധനാണെന്നും യുുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് വ്യക്തമാക്കി.

ഞായറാഴ്ച ഇരുനേതാക്കളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെ ഉദ്ധരിാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയും യുദ്ധവും ഉടനടി അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വ്യക്തമാക്കി.ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 വ്യവസായ രാജ്യങ്ങളുടെ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളില്‍ യൂറോപ്യന്‍ പങ്കാളികളുമായും യുക്രെയ്ന്‍ തലസ്ഥാനമായ കീവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ വീണ്ടും റഷ്യ സന്ദര്‍ശിക്കുമെന്നും റ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

Trump offers to mediate to end Ukraine-Russia war

Share Email
LATEST excelnclexrn
Top