pulimoottil

ഡോണള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

ഡോണള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: ഏറെ കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം പുറത്തുവന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ചരിത്രസംഭവം ആകുമെന്നം ഇതിനു മുന്നോടിയായുളള ഒരുക്കങ്ങള്‍ക്കായി താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റൂബിയോ വ്യക്തമാക്കി. തന്റെ ഇന്ത്യ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് വ്യാപാര കരാറില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും റൂബിയോ വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ ഏറെ അടുത്ത അടുത്ത വ്യക്തിപരമായ ബന്ധമാണ ഉള്ളത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിത്തറയുമാണെന്നും റൂബിയോ പറഞ്ഞു. രണ്ടു നേതാക്കളും സമാനമായ വീക്ഷണങ്ങള്‍ പങ്കുവെക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ആഗോള ശക്തിയായി ഉയര്‍ന്നുവന്നതിനാല്‍, താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പങ്കാളിത്തത്തിന് ഭാവിയില്‍ അനന്തമായ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

trump visit india next year: said rubio

Share Email
LATEST excelnclexrn
More Articles
Top