യൂട്ടാ: ബേസ് ജംപിംഗ് അപകടത്തില്‍ പ്രശസ്ത അത്‌ലറ്റ് ആന്‍ഡ്രി ആന്‍ഡി ലൂയിസ് ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു മിനറല്‍ ബോട്ടം എന്ന സ്ഥലത്താണ് ഞായറാഴ്ച്ച അപകടം സംഭവിച്ചതെന്നു ഗ്രാന്റ് കൗണ്ടി ഷെരീഫ്‌സ് ഓഫീസ് അറിയിച്ചു. അപകടം അറിഞ്ഞതിനു പിന്നാലെ ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അടിയന്തിര മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവ സംഭവ സ്ഥലത്തെത്തി. അപകടത്തില്‍ ആന്‍ഡി ലൂയിസിനൊപ്പം 50 വയസ് പ്രായമുള്ള മറ്റൊരാളാണ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടത്.
ബേസ് ജമ്പിംഗ് എന്നത് അതീവ അപകടസാധ്യതയുള്ള ഒരു സാഹസിക കായിക ഇനമാണ്. ഉയരമുള്ള സ്ഥലത്തു നിന്ന് ചാടി പാരച്യൂട്ട് ഉപയോഗിച്ച് നിലത്തിറങ്ങുന്നതാണ് ഇതിന്റെ പ്രത്യേകതആന്‍ഡി ലൂയിസ് ബേസ് ജമ്പിംഗ്, സ്ലാക്ക്ലൈനിംഗ്, ട്രിക്ലൈനിംഗ് എന്നീ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. 2012-ലെ സൂപ്പര്‍ ബൗള്‍ ഹാഫ്ടൈം ഷോയില്‍ ട്രിക്ലൈന്‍ പ്രകടനം നടത്തിയതിലൂടെ അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.ലൂയിസ് ബേസ് ജംപ് മോബ് എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയായിരുന്നു.
ഈ സ്ഥാപനം ടാന്‍ഡം ബേസ് ജമ്പിംഗ് സേവനങ്ങള്‍ നല്‍കുന്നു. സഹ ഉടമയായ ജിമ്മി പിറ്റേഴ്‌സണ്‍ ആണ് ലൂയിസിന്റെ മരണ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ”ഇത് പറയേണ്ടി വരുന്നതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. ഞങ്ങളുടെ ഉടമകളില്‍ ഒരാളായ ആന്‍ഡി ലൂയിസ് ഇന്നലെ ബേ്‌സ് ജമ്പിംഗ് ചെയ്യുന്നതിനിടെ മരിച്ചു.
Two people, including famous athlete Andy Lewis, died in a BASE jumping accident in Utah















