അമേരിക്ക-ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ യുഎഇയിൽ ഇന്ധനവില വലിയ തോതിൽ കുറച്ചു. മാസങ്ങളായി തുടർച്ചയായി വില വർദ്ധിച്ചതിനു ശേഷമാണ് ഇപ്പോൾ ഇന്ധനവിലയിൽ പ്രവാസികൾക്കടക്കം ആശ്വാസമേകുന്ന കുറവുണ്ടായിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് മുൻപ് അറുപത് ശതമാനത്തോളം വില ഉയർന്നിരുന്ന സ്ഥാനത്താണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.95 ദിർഹത്തിൽ നിന്ന് 3.40 ദിർഹമായും സ്പെഷ്യൽ 95 പെട്രോൾ 3.83 ദിർഹത്തിൽ നിന്ന് 3.29 ദിർഹമായും കുറഞ്ഞു. ഇ പ്ലസ് 91 പെട്രോളിന് 3.76 ദിർഹത്തിൽ നിന്ന് 3.21 ദിർഹമായി വില കുറഞ്ഞപ്പോൾ ഡീസൽ വില 4.33 ദിർഹത്തിൽ നിന്ന് 3.6 ദിർഹമായി താഴ്ന്നിട്ടുണ്ട്.
















