pulimoottil

കാലിഫോര്‍ണിയയില്‍ പരിശീലനത്തിനിടെ സൈനീക വാഹനം ശരീരത്തില്‍ കയറിയിറങ്ങി യുഎസ് സൈനികനു ദാരുണാന്ത്യം

കാലിഫോര്‍ണിയയില്‍ പരിശീലനത്തിനിടെ സൈനീക വാഹനം ശരീരത്തില്‍ കയറിയിറങ്ങി യുഎസ് സൈനികനു ദാരുണാന്ത്യം

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ പരിശീലനത്തിനിടെ സൈനീക വാഹനം കയറിയിറങ്ങി അമേരിക്കന്‍ സൈനീകനു ദാരുണാന്ത്യം. കാലിഫോര്‍ണിയയില്‍ ഈ മാസം 10 നടന്ന സൈനീക പരിശീലനത്തിനിടെയാണ് ജോര്‍ജിയയിലെ ഫോര്‍ട്ട് സ്റ്റുവര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം ഇന്‍ഫന്‍ട്രി ഡിവിഷനിലെ കോംബാറ്റ് എന്‍ജിനീയറായിരുന്ന അഡ്രിയന്‍ ബോണ്‍സിന്‍(29) കൊല്ലപ്പെട്ടത്.ജൂണ്‍ 10-ന് മൊഹാവെ മരുഭൂമിയിലെ പരിശീലന മേഖലയില്‍ വെളിച്ചം വളരെ കുറവായിരുന്ന പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്.

പരിശീലനത്തിനിടെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്ന ബോണ്‍സിയുടെ മുകളിലൂടെ 27 ടണ്‍ ഭാരമുള്ള എം2 ബ്രാഡ്‌ലി (ങ2 ആൃമറഹല്യ) കവചവാഹനം കയറിയിറ ങ്ങുകയായിരുന്നു.അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. അഡ്രിയന്റെ മരണത്തില്‍ മൂന്നാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജോണ്‍ ലുബാസ് അനുശോചിച്ചു.

‘ഇത് ഞങ്ങളുടെ മുഴുവന്‍ ഡിവിഷനെയും ദുഃഖത്തിലാഴ്ത്തിയ വലിയ നഷ്ടമാണ്. അഡ്രിയന്‍ അതുല്യനായ ഒരു സൈനികനായിരുന്നു. രാജ്യസേവനത്തോടും ദൗത്യത്തോടും അദ്ദേഹം പൂര്‍ണ പ്രതിബദ്ധത പുലര്‍ത്തി. ഈ ദുഃഖഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാകുമെന്നം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് സ്വദേശിയായ ബോണ്‍സി 2023-ലാണ് അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നത്.അടുത്തിടെയാണ് ജോര്‍ജിയയിലെ ഫോര്‍ട്ട് സ്റ്റുവര്‍ട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
അതിന് മുമ്പ് കൊളറാഡോയിലെ ഫോര്‍ട്ട് കാര്‍സണില്‍ സേവനമനുഷ്ഠിച്ചു. 2024-ല്‍ പോളണ്ടില്‍ വിന്യസിക്കപ്പെട്ട സൈനിക സംഘത്തിലും അംഗമായിരുന്നു.എം2 ബ്രാഡ്‌ലി കവചവാഹനംഅമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന യുദ്ധ കവചവാഹനങ്ങളിലൊന്നാണ്.

US soldier dies after being hit by military vehicle during training in California

Share Email
Top