pulimoottil

105-ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം ആഘോഷിച്ചു

105-ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം ആഘോഷിച്ചു

ചെങ്ങന്നൂർ: ക്നാനായ മലങ്കര കത്തോലിക്കർ ക്രൈസ്‌തവ സമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും,അവർ സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 105-ാമത്ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്‌ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ്മാർ അപ്രേം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ്പ ണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി.കൂടുതൽ മക്കൾ ഉള്ള ദമ്പതികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അദ്ദേഹം ആദരിച്ചു കാരുണ്യ ഫണ്ടിന്റെ ഉദ്ഘാടനവും നടത്തി സുധീർ നെടിയഴുത്തിൽ നിന്ന് ഫണ്ട്ഏറ്റുവാങ്ങി.മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ കെസിസി മലങ്കര ഫൊറോനാ പ്രസിഡന്റ് സാബു പാറാനി ക്കൽ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം സജി വെള്ളവന്താനം, പ്രോഗ്രാം കോ-ഓർഡിനേറ്റർ സൽവിതയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളിലെ അംഗങ്ങൾ അവതരിപ്പിച്ച ..കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികൾക്ക് ഫാ. ജിലേഷ് പുഴക്കരോട്ട്, പാരിഷ് ഭാരവാഹികൾ, സുധീർ നെടിയുഴത്തിൽ, റജി കിഴക്കേ പറമ്പിൽ, സിസ്റ്റർ എബിൻ എന്നിവർ നേതൃത്വം നൽകി.

105th Anniversary of Knanaya Malankara Catholic Reunion Celebrated

Share Email
Top