swayamvara
pulimoottil

16-ാമത്‌ കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ആറു മുതല്‍: മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥി

16-ാമത്‌ കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ആറു മുതല്‍: മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥി

ബൈജു ആലപ്പാട്ട് (കെസിസിഎന്‍എ പിആര്‍ഒ)

ഫോര്‍ട്ട് ലോഡര്‍ഡെയില്‍,( ഫ്‌ലോറിഡ): വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കണ്‍വെന്‍ഷന് 2026 ഓഗസ്റ്റ് ആറിന് ഫ്‌ലോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ വര്‍ണാഭമായ ചടങ്ങുകളോടെ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങില്‍ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. സമൂഹസേവന രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയനായതോടൊപ്പം കെസിവൈഎല്‍എന്‍എയുടെ പ്രഥമ പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് കൂടുതല്‍ പ്രൗഢി പകരും.

ഓഗസ്റ്റ് ആറു മുതല്‍ഒന്‍പതു വരെ നടക്കുന്ന ഈ മഹാസമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ക്‌നാനായ കുടുംബങ്ങള്‍ പങ്കെടുക്കും. വിശ്വാസം, പാരമ്പര്യം, കുടുംബമൂല്യങ്ങള്‍, സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ആത്മീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, യുവജന, കുടുംബ, കായിക, വിനോദ പരിപാടികളുടെ സമന്വയമാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. കണ്‍വെന്‍ഷന്റെ ഔദ്യോഗിക ദിനക്രമവും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന് ആത്മീയ നേതൃത്വം നല്‍കുന്നതിനായി കെസിസിഎന്‍എസ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബന്‍ വട്ടംപുറത്ത്, കെസിഎഎസ്എഫ് (മയാമി) സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍, ഫാ. തോമസ് താഴപ്പള്ളില്‍, ഫാ. ബിജു പാട്ടശ്ശേരില്‍ എന്നിവര്‍ പങ്കെടുക്കും.

ഒന്നാം ദിനം – ഓഗസ്റ്റ് 6 (വ്യാഴാഴ്ച): ഉദ്ഘാടന ദിനം

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് 4:30-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ക്‌നായി തൊമ്മന്‍ ഹാളില്‍ ഉദ്ഘാടന സമ്മേളനം നടക്കും. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിക്കുന്ന മനോഹരമായ സ്വാഗതപരിപാടികളും അരങ്ങേറും. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കര്‍ പരിപാടികളും ഓഫ്സൈറ്റ് യുവജന പരിപാടികളും സംഘടിപ്പിക്കും. രാത്രി 9 മണിമുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയികള്‍ അവതരിപ്പിക്കുന്ന മെഗാ എന്റര്‍ടൈന്‍മെന്റ് ഷോ പ്രധാന ആകര്‍ഷണമായിരിക്കും.

രണ്ടാം ദിനം – ഓഗസ്റ്റ് 7 (വെള്ളിയാഴ്ച): പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ആഘോഷദിനം

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വര്‍ണാഭമായ കണ്‍വെന്‍ഷന്‍ ഘോഷയാത്രയില്‍ കെസിസിഎന്‍എയുടെ 25 യൂണിറ്റുകളും തനത് പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന അലങ്കാരങ്ങളുമായി അണിനിരക്കും. ഘോഷയാത്ര രാവിലെ 11 മണിയോടെ ക്‌നായി തൊമ്മന്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്ന് Gym Kna, KCCNA Women’s Forum അവതരിപ്പിക്കുന്ന പ്രൗഢഗംഭീരമായ Knanaya Royal Kingdom Pageant, സീനിയര്‍ സിറ്റിസണ്‍ ചര്‍ച്ചകള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ, വിവിധ യൂണിറ്റുകളുടെ സാംസ്‌കാരിക പരിപാടികള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, യുവജന DJ Night എന്നിവ അരങ്ങേറും.

മൂന്നാം ദിനം – ഓഗസ്റ്റ് 8 (ശനിയാഴ്ച): മത്സരങ്ങളുടെയും കുടുംബസംഗമത്തിന്റെയും ദിനം

KCCNA Got Talent (Arts & Literature) മത്സരങ്ങള്‍, കായികമത്സരങ്ങള്‍, വിവിധ സെമിനാറുകള്‍, ഇന്‍ഡോര്‍ ടൂര്‍ണമെന്റുകള്‍, വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ എന്നിവ ദിനം മുഴുവന്‍ നടക്കും. രാത്രി KCYLNA അവതരിപ്പിക്കുന്ന Mr. & Mrs. Kna & Battle of the Cities മെഗാ ഇവന്റ് പ്രധാന ആകര്‍ഷണമായിരിക്കും.

സമാപന ദിനം – ഓഗസ്റ്റ് 9 (ഞായറാഴ്ച)

വിശുദ്ധ കുര്‍ബാനയോടെയാണ് സമാപനദിന പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കായിക ഫൈനല്‍ മത്സരങ്ങള്‍, വിവിധ Forane Get-Together സംഗമങ്ങള്‍, കോളേജ് Alumni Meetings, National Council Meeting, സമാപന ബാങ്ക്വറ്റ്, കുടുംബവിരുന്ന്, യുവജന ബാങ്ക്വറ്റ്, DJ Illest അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവയോടെ കണ്‍വെന്‍ഷന് തിരശ്ശീല വീഴും.

ആത്മീയതയും പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഈ മഹാസംഗമത്തില്‍ വിശുദ്ധ കുര്‍ബാനകള്‍, ദേശീയതല കലാ-കായിക മത്സരങ്ങള്‍, സെമിനാറുകള്‍, യുവജന-കുടുംബ പരിപാടികള്‍, സംഗീത-വിനോദ വിരുന്നുകള്‍ എന്നിവ നാല് ദിവസങ്ങളിലായി അരങ്ങേറും.

‘ഇത് ഒരു സാധാരണ കണ്‍വെന്‍ഷന്‍ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബഐക്യത്തിന്റെയും മഹാസംഗമമാണ്.’ എന്ന സന്ദേശത്തോടെയാണ് സംഘാടകര്‍ ലോകമെമ്പാടുമുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളെയും ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നത്.

KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (താമ്പ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ.സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ) എന്നിവരാണ്.

ഇവര്‍ക്കൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (താമ്പ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ശക്തമായ അടിത്തറ.

16th KCCNA Convention Begins August 6: Missouri City Mayor Robin Elackatt to be Chief Guest

Share Email
LATEST excelnclexrn
More Articles
Top