swayamvara
pulimoottil

ചൈനയില്‍ ചെരുപ്പ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ചു

ചൈനയില്‍ ചെരുപ്പ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ചു

ബീജിംഗ് : ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഫുജിയാനില്‍ ചെരുപ്പ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ചു. അടുത്ത കാലത്തുണ്ടായ ഏറ്റവും മാരകമായ അഗ്‌നിബാധകളിലൊന്നാണിതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.ഫുജിയാന്‍ പ്രവിശ്യയിലെ ജിന്‍ജിയാങ് നഗരത്തിലെ ഹുയ്‌റ്റെങ് ഷൂ കമ്പനിയുടെ ഫാക്ടറിയിലാണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായതെന്ന് നഗര അഗ്‌നിശമന വകുപ്പ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും അപകടകാരണം അതിവേഗം അന്വേഷിക്കാനും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കി.

തീപിടിത്തമുണ്ടാകുമ്പോള്‍ ഫാക്ടറിയില്‍ 237 തൊഴിലാളികള്‍ ഉള്‍പ്പെടെ 239 പേരാണ് ഉണ്ടായിരുന്നത്. . ഇതില്‍ 213 പേരെ സുരക്ഷിതമായി നീക്കി. മരിച്ച 28 പേരില്‍ രണ്ടുപേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ ശൃംഖലയായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഫാക്ടറി ഉടമയെയും സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
സിസിടിവി പുറത്തുവിട്ട ദൃശ്യങ്ങളില്‍ ബഹുനില കെട്ടിടത്തിന്റെ മുന്‍വശം തീയില്‍ കരിഞ്ഞ നിലയിലും വെളുത്ത പുക ഉയരുന്നതായും കാണാം. അപകടത്തിന്റെ ആദ്യഘട്ട ദൃശ്യങ്ങളില്‍ കെട്ടിടത്തിന്റെ പല നിലകളിലും തീ ആളിപ്പടരുകയും കനത്ത കറുത്ത പുക ഉയരുകയും ചെയ്യുന്നതും വ്യക്തമാണ്.അപകടം നടന്ന ജിന്‍ജിയാങ് നഗരം ചൈനയുടെ ‘ചെരുപ്പുകളുടെ തലസ്ഥാനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

28 people died in a fire at a shoe factory in China.

Share Email
LATEST excelnclexrn
More Articles
Top