pulimoottil

മെക്‌സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയില്‍ 7.3 തീവ്രതയുള്ള ഭൂചലനം: സുനാമി മുന്നറിയിപ്പ്

മെക്‌സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയില്‍ 7.3 തീവ്രതയുള്ള ഭൂചലനം: സുനാമി മുന്നറിയിപ്പ്

ടപാചുല (മെക്‌സിക്കോ) : മെക്‌സിക്കോ ഗ്വാട്ടിമാല അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മെക്‌സിക്കോ സിറ്റി മുതല്‍ എല്‍ സാല്‍വദോര്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യു.എസ്. ജിയോളജിക്കല്‍ സര്‍വേ (USGS) പ്രകാരം, ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.3 ആയിരുന്നു. ചിയാപാസ് സംസ്ഥാന തീരത്തുള്ള അക്വിലസ് സെര്‍ദാന്‍ പ്രദേശത്തിന് തെക്ക്-പടിഞ്ഞാറായി ഏകദേശം 48 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവകേന്ദ്രം. പ്രധാന ഭൂചലനത്തിനു ശേഷം 5.1 മുതല്‍ 6.0 വരെ തീവ്രതയുള്ള കുറഞ്ഞത് അഞ്ച് തുടര്‍ചലനങ്ങളും (അളലേൃവെീരസ)െ ഉണ്ടായി.

ആദ്യം ചെറിയ കുലുക്കമാണെന്ന് കരുതി. പക്ഷേ പിന്നീട് ശക്തി കൂടിയതോടെ എല്ലാവരും ശാന്തമായി താഴേക്കിറങ്ങി കെട്ടിടത്തിന് മുന്നിലെ തുറസ്സായ സ്ഥലത്തേക്ക് ഒഴിഞ്ഞുമാറി,യതായി നഗരത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരിയായ അലേഹാന്ദ്ര മെന്‍ഡോസ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

ഗ്വാട്ടിമാല സിറ്റിയിലും ഭൂചലനം ഏറെ നേരം നീണ്ടുനിന്നതിനാല്‍ ജനങ്ങള്‍ ഭയന്നു. ജോലി സമയത്തിന്റെ തിരക്കിനിടയില്‍ നിരവധി പേര്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങി തെരുവുകളിലേക്ക് ഓടി. പല കെട്ടിടങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തോട് അടുത്തുള്ള സാന്‍ മാര്‍ക്കോസ്, ക്വെറ്റ്‌സാല്‍ടെനാങ്ങോ, സുചിറ്റെപെക്വസ്, റെറ്റാലെഹു എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്കി.

മെക്‌സിക്കോ സിറ്റിയില്‍ ചില പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ കുലുങ്ങുകയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെങ്കിലും ഭൂചലന മുന്നറിയിപ്പ് സൈറണ്‍ പ്രവര്‍ത്തിച്ചില്ല.മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബൗം പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് അറിയിച്ചു., സുനാമി സാധ്യത കണക്കിലെടുത്ത് അടുത്ത ആറു മണിക്കൂര്‍ കടല്‍ത്തീരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മെക്‌സിക്കന്‍ നാവികസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ചിയാപാസ് കാലാവസ്ഥാ വകുപ്പ് മെക്‌സിക്കോയുടെയും ഗ്വാട്ടിമാലയുടെയും തീരപ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.മെക്‌സിക്കോയും ഗ്വാട്ടിമാലയും തമ്മിലുള്ള അതിര്‍ത്തി നദിക്കരയിലെ സുചിയാറ്റെ പട്ടണത്തില്‍ തീരപ്രദേശങ്ങള്‍ സുനാമി ഭീഷണി കണക്കിലെടുത്ത് നിരീക്ഷിച്ചുവരികയാണെന്ന് മേയര്‍ എല്‍മര്‍ വാസ്‌കസ് ഗല്ലാര്‍ഡോ അറിയിച്ചു.
7.3 magnitude earthquake on Mexico-Guatemala border: Tsunami warning

Share Email
Top