pulimoottil

ഫ്‌ളോറിഡയില്‍ ഐസിഇ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട ഒരാള്‍ ട്രക്ക് ഇടിച്ചു മരണപ്പെട്ടു

ഫ്‌ളോറിഡയില്‍ ഐസിഇ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട ഒരാള്‍ ട്രക്ക് ഇടിച്ചു മരണപ്പെട്ടു

ഫ്‌ളോറിഡ: ഐസിഇ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനിടെ വാഹനത്തില്‍ നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച് ഒരാള്‍ ട്രക്ക് ഇടിച്ചു മരണപ്പെട്ടു. ട്രെയിലര്‍ ഇടിച്ചാണ് ഇയാള്‍ മരണപ്പെട്ടതെന്നു ഫ്‌ളോറിഡ ഹൈവേ പട്രോള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ ഓഗസ്റ്റിനിലാണ് സംഭവം നടന്നത്. ഐസിഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥരും ഐസിഇ ഏജന്റുമാരും ഒരു പാര്‍ക്കിംഗ് സ്ഥലത്ത് കാറിലുണ്ടായിരുന്ന ഒരു സംഘത്തെ സമീപിച്ചതായി എഫ്എച്ച്പി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും, അവരില്‍ ഒരാള്‍ സ്റ്റേറ്റ് റോഡ് 16 മുറിച്ചുകടക്കുന്നതിനിടെ ട്രാക്ടര്‍-ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഓടിക്കയറിയതായും എഫ്എച്ച്പി വ്യക്തമാക്കി. വലത് ലെയിനിലൂടെ സഞ്ചരിച്ചിരുന്ന ലോറി ഇയാളെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (ഉഒട) വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വാഹനമിടിച്ച് മെക്‌സിക്കന്‍ പൗരന്‍ മരിച്ച സംഭവത്തില്‍ ഫ്‌ലോറിഡ ഹൈവേ പട്രോളും എച്ച്.എസ്.ഐയും അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഐസിഇ വാഹന പരിശോധനയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വാഹന പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഐസിഇ തീരുമാനിച്ച അതേ ദിവസമാണ് ഫ്‌ലോറിഡ യിലെ ഈ സംഭവവും ഉണ്ടായത്. ജൂലൈ ഹൂസ്റ്റണില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ 52-കാരനായ മെക്‌സിക്കന്‍ പൗരന്‍ ലോറന്‍സോ സാല്‍ഗാഡോ അറൗഹോയെ ഒരു ഐസിഇ ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നിരുന്നു. തിങ്കളാഴ്ച മെയിന്‍ സംസ്ഥാനത്തെ ബിഡ്ഡിഫോര്‍ഡില്‍ 26-കാരനായ കൊളംബിയന്‍ പൗരന്‍ ജോഹാന്‍ സെബാസ്റ്റ്യന്‍ ഗുറേരോയും ഐസിഇ ഏജന്റുമാര്‍ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു.

A person who fled during an ICE inspection in Florida died after being struck by a truck.

Share Email
Top