pulimoottil

ടൊറന്റോയില്‍ ജൂതരുടെ ഉടമസ്ഥതയിലുള്ള രണ്ട് ബേക്കറികള്‍ക്ക് നേരെ ആക്രമണവും വെടിവെയ്പും

ടൊറന്റോയില്‍ ജൂതരുടെ ഉടമസ്ഥതയിലുള്ള രണ്ട് ബേക്കറികള്‍ക്ക് നേരെ ആക്രമണവും വെടിവെയ്പും

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ജൂതരുടെ ഉടമസ്ഥതയിലുള്ള ഒരേ ബേക്കറി ശൃംഖലയിലെ രണ്ട് ശാഖകള്‍ക്ക് നേരെ ആക്രമണം നടന്നു.  ഒരു ബേക്കറിക്ക് നേരെ വെടിയുതിര്‍ക്കുകയും മറ്റൊന്നിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.


ഞായറാഴ്ച രാവിലെയാണ് സംഭവം. യോംഗ് സ്ട്രീറ്റിനും സെന്റ് ക്ലെയര്‍ അവന്യൂ വെസ്റ്റിനും സമീപമുള്ള ബേക്കറിയുടെ ജനല്‍ച്ചില്ലിന് നേരെ വെടിയുതിര്‍ന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അതേ ബേക്കറി ശൃംഖലയിലെ ബാത്തര്‍സ്റ്റ് സ്ട്രീറ്റിനും സ്റ്റീല്‌സ് അവന്യൂ വെസ്റ്റിനും സമീപമുള്ള മറ്റൊരു ശാഖയിലും ജനല്‍ച്ചില്ല് തകര്‍ന്ന നിലയില്‍ കണ്ടെത്തിയെങ്കിലും അവിടെ വെടിവെപ്പ് നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സംഭവത്തില്‍ വിദ്വേഷക്കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും തോക്ക്-ഗ്യാങ് വിരുദ്ധ വിഭാഗവും സംയുക്തമായി അന്വേഷണം നടത്തുകയാണ്.രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആക്രമണത്തിനിരയായ രണ്ട് സ്ഥാപനങ്ങളും ഒരേ ബേക്കറി ശൃംഖലയുടേതാണെന്ന് ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ സ്‌കോട്ട് ബ്രാഡ്ബറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ദൃശ്യങ്ങളോ കൈവശമുള്ളവര്‍ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ സമീപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.സംഭവം ജൂത സമൂഹത്തെ ആശങ്കയിലാക്കിയതായി സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സ് സി.ഇ.ഒ. നോവ ഷാക്ക് പറഞ്ഞു.ഈ ഭീഷണിയെ സര്‍ക്കാര്‍ എല്ലാ തലങ്ങളിലും ഗൗരവമായി കാണണമെന്നും, നിയമപാലന ഏജന്‍സികള്‍ക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും ഉറപ്പാക്കണമെന്നും ഷാക്ക് ആവശ്യപ്പെട്ടു .ജൂതരുടെ ഉടമസ്ഥതയിലുള്ള ബേക്കറി കള്‍ക്കെതിരായ ലക്ഷ്യമിട്ട ആക്രമണങ്ങളെ ‘നിന്ദ്യവും ഒരിക്കലും അംഗീകരി ക്കാനാകാ ത്തതുമാണണെന്നു ടൊറന്റോ മേയര്‍ ഒലീവിയ ചൗ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍  വിശേഷിപ്പിച്ചു.

വിദ്വേഷത്തിനെതിരെ നിലകൊള്ളുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജൂത സമൂഹത്തിനെതിരായ യഹൂദവി രുദ്ധതയ്‌ ക്കെതിരെ ഞാന്‍ എന്നും ടൊറന്റോയിലെ ജൂത സമൂഹത്തോടൊപ്പം നിലകൊള്ളുുമെന്നും അവര്‍ വ്യക്തമാക്കി.

Attack and shooting targeting two Jewish-owned bakeries in Toronto.

Share Email
LATEST excelnclexrn
Top