pulimoottil

ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യയില്‍: പ്രഖ്യാപനം നടത്തി ഓസീസ് പ്രധാനമന്ത്രി

ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യയില്‍: പ്രഖ്യാപനം നടത്തി ഓസീസ് പ്രധാനമന്ത്രി

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിന്റെ 202627 സീസണിന് ഇന്ത്യയില്‍ ഉദ്ഘാടനം. അടുത്ത സീസണിലെ ഉദ്ഘാടന മത്സരം ഡിസംബറില്‍ ചെന്നൈയില്‍ വെച്ച് നടത്തുമെന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് മോദിക്കൊപ്പം പങ്കെടുത്ത ചടങ്ങിലാണ് അല്‍ബാനീസ് ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ വികസിച്ചുവരുന്ന കായിക ബന്ധത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും മുന്‍നിര ഫ്രാഞ്ചൈസി ടി20 ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ബിബിഎല്‍. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം ചെന്നൈയില്‍ നടത്താനുള്ള തീരുമാനം വഴി, ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് വെളിയില്‍ നടക്കാന്‍ പോകുന്നത്.

Australian domestic cricket tournament to be inaugurated in India: Australian Prime Minister makes the announcement.

Share Email
LATEST excelnclexrn
More Articles
Top