pulimoottil

ന്യൂയോര്‍ക്കില്‍ സ്‌കൂളിന്റെ ചിമ്മിനിക്കുള്ളില്‍ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂയോര്‍ക്കില്‍ സ്‌കൂളിന്റെ ചിമ്മിനിക്കുള്ളില്‍ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്‌കൂളിന്റെ ചിമ്മിനിക്കുള്ളില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബറോയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചിമ്മിനിക്കുള്ളില്‍ നിന്നാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. . സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് (ചഥജഉ) അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് ഗ്ലെന്‍ഡെയിലുള്ള അന്തോണി പ്രാണ്‍സോ സ്‌കൂളില്‍ മനുഷ്യാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. .സ്‌കൂള്‍ കെട്ടിടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഒരു ജീവനക്കാരന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം അടിയന്തര സേവനമായ 911-ല്‍ വിവരം അറിയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിമ്മിനിക്കുള്ളില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 വരെ മൃതദേഹം തിരിച്ചറിഞ്ഞില്ല.സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.വേനല്‍ക്കാല അവധിയെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സ്‌കൂള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സമയത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ഥികളാരും ഉണ്ടായിരുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ സ്‌കൂള്‍ സമൂഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Body found inside school chimney in New York; police launch investigation

Share Email
LATEST excelnclexrn
Top