pulimoottil

ഷിക്കാഗോ രൂപതയുടെ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ 9 മുതല്‍ 12 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്

ഷിക്കാഗോ രൂപതയുടെ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ജൂലൈ 9 മുതല്‍ 12 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത്സ്ഥാപിതമായ ആദ്യ സിറോ മലബാര്‍രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 9 മുതല്‍ 12 വരെനടക്കുന്ന ബ്രഹത്തായ കണ്‍വന്‍ഷനോടെസമാപിക്കുകയാണെന്ന് ഷിക്കാഗോ രൂപതഅധ്യകണ്‍ മാര്‍ ജോയ് ആലപ്പാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിന്റെനേതൃത്വത്തിലായിരുന്നു മാധ്യമ സമ്മേളനം. യുഎസിലെ തന്നെ പ്രസിദ്ധമായഷിക്കാഗോ മക്കോര്‍മിക് പ്ലേസ്പരിപാടിയില്‍ മൂവായിരത്തിലേറെപ്രതിനിധികള്‍ പങ്കെടുക്കുമെന്നുംലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സീറോ മലബാര്‍ സഭയുടെ ആത്മീയ ഗുരുക്കന്‍മാര്‍ കണ്‍വന്‍ഷനില്‍എത്തിച്ചേരുമെന്നും ബിഷപ് മാര്‍ ആലപ്പാട്ട്അറിയിച്ചു. 2001 ജൂലൈ ഒന്നിന്സ്ഥാപിതമായി ഷിക്കാഗോ ല്‍ 25 വര്‍ഷംകൊണ്ട് അത്ഭുതപൂര്‍വമായവളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

രൂപതയുടെ കീഴില്‍ 54 ഇടവകകളും 33മിഷന്‍ സെന്ററുകളുമുണ്ട്. 12000 ല്‍ ഏറെകുട്ടികള്‍ ഈ രൂപതയ്ക്കു കീഴില്‍ വിശ്വാസപരിശീലനം നടത്തുന്നുണ്ട്. ജൂലൈ9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍)തീയതികളിലാണ് സിറോ മലബാര്‍
കണ്‍വന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പംരൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെമെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

ജൂലൈ ഒന്‍പത് വ്യാഴാഴ്ച്ച വൈകുന്നേരം 3.30ന് ന മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെകാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ കണ്‍വന്‍ഷന്‍

ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം
സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കുവക്കാട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ്മാര്‍ ജോസ് കല്ലുവേലില്‍, കോളംബസ് ബിഷപ്പ് മാര്‍ ഏള്‍ ഹെര്‍ണാണ്ടസ്, സിറോമലങ്കര സഭ ബിഷപ് മാര്‍ സ്റ്റെഫാനോസ് പങ്കെടുക്കുടമെന്ന് ബിഷപ് മാര്‍ ജോയിആലപ്പാട്ട് അറിയിച്ചു

ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലിആഘോഷങ്ങള്‍ നികച്ചും ബൈബിള്‍അധിഷ്ടിതമായ ആശയങ്ങള്‍ കൊണ്ടാണ്‌വിഭാവനം ചെയ്തത്. ‘ബാഹ്യമായ കണ്ണുകള്‍ കൊണ്ടല്ല.വിശ്വാസത്താലാണ്ഞങ്ങള്‍ സഞ്ചരിക്കുന്നത് എന്നബൈബിള്‍ വാചകമാണ് ഇതിന്റെ പ്രധാന തീം. രൂപതയുടെ രൂപീകരണത്തിനും വളര്‍ച്ചക്കും വേണ്ടി വിശ്വാസത്തോടെ പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എല്ലാവരേയും നന്ദിയോടെ അനുസ്മരിക്കാനും തുടര്‍ന്നുള്ളപ്രവര്‍ത്തനങ്ങള്‍ വിശ്വാസത്തിലുന്നി ആവിഷ്‌കരിക്കാനും ഈ അവസരംഉപയോഗിക്കുമെന്ന് ബിഷപ് പറഞ്ഞു.

അല്‍മായരുടെ പ്രാര്‍ഥനയുടേയും പ്രയത്‌നത്തിന്റെയും സഹകരണത്തിന്റെയും
സീറോമലബാര്‍ ഇടവകകള്‍. ഈ രൂപതമുന്നോട്ടു നയിക്കുന്നത് ഈ അല്‍മായകൂട്ടായ്മയുടെ കുറിതാധ്വാനമാണെന്നുംബിഷപ് ആലപ്പാട്ട് ഊന്നിപ്പറഞ്ഞു.

ബിജി സി മാണി( ജൂബിലി കമ്മിറ്റി ചെയര്‍മാന്‍)


ഇത് സീറോ മലബാര് ഷിക്കാാഗോ രൂപതയുടെ രജത ജൂബിലികണ്‍വന്‍ഷനാണ്. അമേരിക്കയുടെ വിവിധനിരവധി സാംസ്‌കാരിക പരിപാടികള്‍കണ്‍വന്‍ഷനില്‍ എത്തുന്നവരെകാത്തിരിക്കുന്നു. പ്രശസ്ത സിനിമാ താരംജയറാം, പാര്‍വതി, മകന്‍ കാളിദാസ്എന്നിവര്‍ ഉദ്ഘാടന ദിവസം എത്തിച്ചേരും.അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 150 ചെണ്ട കലാകാരന്മാര്‍അണിനിരക്കുന്ന മേള വിസ്മയംകണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിന് മാറ്റു കൂട്ടും. സ്റ്റീഫന്‍ ദേവസി, ബിജു നാരായണന്‍ എന്നീകലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതവിരുന്നും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.കൂടാതെ 200 വനിതകള്‍ അണിനിരക്കുന്നമെഗാ മാര്‍ഗം കളിയും വേദിയെധന്യമാക്കും.

റവ. ഫാ. ജോണ്‍ മേലേപ്പുറം ( ജൂബിലികമ്മിറ്റി കണ്‍വീനര്‍ )
ഷിക്കാഗോരൂപതയുടെ പ്രവര്‍ത്തനം മറ്റ് പ്രവാസിരൂപതകള്‍ക്ക് മാതൃകയുംപ്രചോദനവുമാണ്. 2001ല്‍ വെറും 3 ഇടവകകളുമായി ആരംഭിച്ച ഷിക്കാഗോരൂപതക്ക് ഇന്ന് 54 ഇടവകകളും 33 മിഷന്‍സെന്ററുകളുമുണ്ട്. ഏറ്റവും ശക്തമായ പ്രവാസി മലയാളി സമൂഹമുള്ളത് അമേരിക്കയിലാണ്. ഇവിടുത്തെ പ്രവര്‍ത്തനങ്ങളാണ് കാനഡ, ഓസട്രേലിയ, ഇംഗ്‌ളണ്ട് തുടങ്ങി മറ്റ് യൂറോപ്യന്‍രാജ്യങ്ങളിലെ രൂപതകള്‍ക്കും മാതൃക.

ഫാ. തോമസ് കടുകപ്പിള്ളില്‍ (കണ്‍വീനര്‍)

ഈ കണ്‍വന്‍ഷന്റെ പ്രത്യേകത ഇതിനു മുന്നില്‍ നില്ക്കുന്ന യുവജനങ്ങളാണ് എന്നതാണ്. ഈ രൂപതമുന്നോട്ടു പോകണമെങ്കില്‍ ഇവിടുത്തെ
യുവാക്കളും കുട്ടികളും സഭയെ കുറിച്ചുംസിറോമലബാര്‍ സഭയുടെ ആവശ്യങ്ങളെകുറിച്ചും ബോധ്യമുള്ളവനാകണം. ആ ഒരുഅറിവിലേക്ക് ഉതകുന്ന തലത്തിലേക്കാണ്‌യുവാക്കളെ നേതൃത്വം എല്‍പ്പിച്ചത്.അതുകൊണ്ടു തന്നെ യുവജനങ്ങളുടെആഗ്രഹം അനുസരിച്ചുള്ള പരിപാടികളാണ്കണ്‍വന്‍ഷനില്‍ അധികവുംഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രൂപതയുടെമുന്നോട്ടുള്ള പോക്കിന് യുവാക്കളുംകുട്ടികളും മുന്നോട്ടു വരണം എന്നകരുതലോടെയാണ് എല്ലാം വിഭാവനംചെയ്തിരിക്കുന്ന

ജോസഫ് ചാമക്കാല( ചെയര്‍മാന്‍)

പരിപാടികളില്‍ആത്മീയവും സാമൂഹികവുംസാംസ്‌കാരികവുംവികസനോന്‍മുഖവുമായ ധാരാളംകാര്യങ്ങള്‍ വിഭാവനം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആത്മീയ യകാര്യങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട്‌മേയ്മാസത്തില്‍ ന്യൂജേഴ്സിയില്‍വിശുദ്ധകുര്‍ബാനയുടെ
പ്രദക്ഷിണംനടത്തുകയുണ്ടായി. തുടര്‍ന്ന് യു എസിലെവൈദികരുടെ സംഗമം ഫ്ളോറിഡയിലുംകന്യാസ്ത്രീകളുടെ സംഗമംഷിക്കാഗോയിലും നടത്തി. രൂപതക്കായി ഒരുപാസ്റ്ററല്‍ സെന്ററും മൈനര്‍ സെമിനാരിയുംനിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ 10ഏക്കര്‍ ഭൂമി വാങ്ങാന്‍ ഈ ജൂബിലി
വര്‍ഷത്തില്‍ സാധിച്ചു.

ആന്‍ഡ്രൂ തോമസ് ( ഫൈനാന്‍സ്‌കമ്മിറ്റി ചെയര്‍മാന്‍)

ഈ കണ്‍വന്‍ഷന്‍ഏറ്റവും മനോഹരമായി നടത്താനുള്ളഎല്ലാ ഔക്കളും പൂര്‍ത്തിയാ യിട്ടുണ്ട്.അതിനായി റജിസ്‌ട്രേഷന്‍ വഴി കുറേ പണം
സമാഹരിക്കാ നായി. കൂടാതെ നിരവധിസ്‌പോണ്‍സര്‍ഷിപ്പുകളും ലഭിച്ചിട്ടുണ്ട്. ഈകണ്‍വന്‍ഷന്‍ എക്‌സ്‌ക്‌ളൂസിവായിസ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നവരെപ്രത്യേകം പരാമര്‍ശിക്കട്ടെ – ജിബിപാറക്കല്‍ ( സി, പിഎസ് സി ഗ്രൂപ് ഓഫ്കമ്പനീസ്), ഫെബിന്‍ മുത്തേഴില്‍, ജോര്‍ജ്& ഷില മാളിയേക്കല്‍ എന്നിവരാണ് അവര്‍.ഒരു മില്യണ്‍ ഡോാളറിലധികം തുക സ്‌പോണ്‍സര്‍ഷിപ്പായി തന്നെ ലഭിച്ചിട്ടുണ്ട്.

ജോണി വടക്കുംചേരി ( ഫെസിലിറ്റി ചെയര്‍മാന്‍)

പ്രശസ്തമായ മക്കോര്‍മിക് പ്ലേസ്‌കണ്‍വന്‍ഷന്‍ സെന്ററിലാണല്ലോ പരിപാടിനടക്കുന്നത് .അതിനു സമീപമുള്ളമാരിയറ്റ്മാര്‍ക്രിസ്, ഹില്‍ട്ടണ്‍, ഹൈഡ് റീജന്‍സിഎന്നീ ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാപ്രായത്തില്‍പ്പെട്ട ആളുകള്‍ക്കുംആസ്വദിക്കാവുന്ന ഭക്ഷണവും താമസസൌകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.എല്ലാ സൌകര്യങ്ങളുംലോകോത്തരനിലവാരത്തിലുള്ളതാണ്.കണ്‍വന്‍ഷന്‍ സെന്ററില്‍ പാര്‍ക്കിങ്‌സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളത്തില്‍ നിന്ന്‌ഹോട്ടലുകളിലേക്ക് ഷട്ടില്‍ സര്‍വീസ്യംഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാ: മെല്‍വിന്‍ പോള്‍ ( കണ്‍വെന്‍ഷന്‍യൂത്ത് കണ്‍വീനര്‍)

രൂപതയ്ക്ക് കരുത്തുപകരുന്ന യുവജനങ്ങളെ ലക്ഷ്യമാക്കിവൈവിധ്യമാര്‍ന്ന യമിനാറുകളുംപ്രോഗ്രാമുകളും കണ്‍വന്‍ഷന്റെ ഭാഗമായി
ഒരുക്കുന്നുണ്ട്.

സജി വര്‍ഗീസ് കാവാലം (മീഡിയപബ്‌ളിസിറ്റി ചെയര്‍മാന്‍)

ലോകത്തുള്ള എല്ലാവരേയും എല്ലാ കണ്‍വന്‍ഷന്‍ വിശേഷങ്ങളും അറിയിക്കാനുള്ള സംവിധാനം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 30 പേരുള്ള ഒരു മീഡിയ ടീം മിഡിയ ടീം, 9 റിപ്പോര്‍ട്ടര്‍മാര്‍, വിഡിയോ -ഫോട്ടോ ക്രിയേഷന്‍ ടീം ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നു. കൂടാതെ കേരളത്തിലെപല മെയിന്‍ സ്ട്രീം മീഡിയ പഠനലകളുംകണ്‍വന്‍ഷന്റെ മീഡിയ പാര്‍ട്സേഴ്സ്ആയിട്ടുണ്ട്. ഏകദേശം നാല്‍പതോളംമീഡിയകളുടെ റിപ്പോര്‍ട്ടര്‍മാര്‍കണ്‍വന്‍ഷന്‍ വേദിയില്‍ എത്തുമെന്ന്പ്രതീക്ഷിക്കുന്നു.

ബീന വള്ളിക്കുളം (സെക്രട്ടറി)


ഈകണ്‍വന്‍ഷന്റെ വിജയത്തിനായി ഏതാണ്ട്610 കമ്മിറ്റികളിലായി 250സന്നദ്ധപ്രവര്‍ത്തകര്‍ അഹേരോത്രംപ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയുംവൊളന്റിയേഴ്സ് ആയാണ്പരിഗണിക്കുന്നത്. എല്ലാ പള്ളികളിലും നിന്നുള്ളനാലു പേര്‍ ഈ കമ്മിറ്റിയുടെ
ഭാഗമാണ്. ഏതാണ്ട് ഒന്നര വര്‍ഷമായിനിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഈകണ്‍വന്‍ഷനായി നടത്തിവരികയാണ്.അതിന്റെ പരിസമാപ്തിക്ക് ഇനി കുറച്ചു ദിവസങ്ങളെയുള്ളു

ഫാ: കുര്യന്‍ നെടുവേലി ചാലുങ്കല്‍ (രൂപത പ്രൊക്യുറേറ്റര്‍ )

ഷിക്കോഗോ രൂപതയുടെ എട്ടാമത്തെ കണ്‍വന്‍ഷനാണ്‌നടക്കാന്‍ പോകുന്നത്. ഒരോ കാലഘട്ടത്തിന് യോജിച്ചവിധമായാണ്
ഒരോ കണ്‍വന്‍ഷനുകളും വിഭാവനം ചെയ്യപ്പെടുന്നത്. കൂടുതല്‍ മെച്ചമായ രീതിയില്‍ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കണ്‍വന്‍ഷനായി ചെയ്തിട്ടുണ്ട്. ഇതൊരു മികച്ച കണ്‍വന്‍ഷനായിരിക്കും. എന്നതില്‍ ഒരു സംശവും വേണ്ട.

മാറ്റ് തോമസ് (യൂത്ത് ഇവന്റ് മാനേജ്മെന്റ് കോഡിനേറ്റര്‍)

യുവാക്കള്‍ക്കായി നിരവധിപരിപാടികളാണ് കണ്‍വന്‍ഷനില്‍കാത്തിരിക്കുന്നത്. പല പ്രായവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുംയുവാക്കള്‍ക്കു മായി നിരവധിപരിപാടികളും മല്‍സരങ്ങളും ഉണ്ട്.ഡാന്‍സ് കോംപറ്റിഷന്‍, ബിസിനസ് മീറ്റ് തുടങ്ങിയ ശ്രദ്ധേയ പരിപാടികളും
ഒരുക്കിയിട്ടുണ്ട്.യുവാക്കള്‍ക്കായുള്ള പരിപാടികള്‍ ഇംഗ്‌ളിഷില്‍ തന്നെയാണ്ഒരുക്കുന്നത്. കൂടാതെ ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കളുടേയുംകുട്ടികളുടേയും സുരക്ഷഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മോണ്‍. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍

ബിഷപ്പുമാരും വൈദികരും അല്‍മായരും ചേര്‍ന്ന് മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ആത്മീയ സംരംഭമാണ് ഈ കണ്‍വന്‍ഷന്‍

ആനി മാനാട്ട് ( ജോയിന്റ് സെക്രട്ടറി )

കണ്‍വന്‍ഷനില്‍ എത്തിച്ചേരുന്ന എല്ലാവനേയും പ്രത്യേകിച്ച് വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായി.

പൗരാണിക ‘ജറുസലേം’ അന്തരീക്ഷംപുന:സൃഷ്ടിക്കുന്ന അറുപതിലധികംകലാകാരന്‍മാര്‍ ചേര്‍ന്നാക്കുന്ന’ജറുസലേം’ എന്ന മനോഹര ദ്യശ്യവിരുന്ന്കണ്‍വന്‍ഷനില്‍ അരങ്ങേറും. ഇതില്‍പകുതിയോളം കലാകാരന്‍മ്മാര്‍അമേരിക്കക്കായാണ് എന്ന പ്രത്യേകതയും

നീന ജോര്‍ജ് (സ്‌പോണ്‍സര്‍ഷിപ്പ് ഡയറക്ടര്‍)

വിശ്വാസസമൂഹത്തിന്റെ ഹൃദയപൂര്‍വ്വമായ പിന്തുണയും സഹകരണവും കണ്‍വെന്‍ഷന്റെ വിജയത്തിനായി ലഭിച്ചു.

ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രസന്നന്‍ പിള്ള അധ്യക്ഷനായിരുന്നു. ചാപ്റ്റര്‍ സെക്രട്ടറി അലന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി റോസ് വടകര പരിപാടിയുടെ എംസി ആയിരുന്നു. നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ മറ്റത്തിക്കുന്നേല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാല്‍ ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ട്രഷറര്‍ അനില്‍ ശ്രീനിവാസന്‍,ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, ഡോമിനിക് ചുള്ളമ്പേല്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു

Chicago Eparchy’s Silver Jubilee Convention from July 9 to 12; Bishop Mar Joy Alappatt confirms preparations are complete.

Share Email
Top