pulimoottil

ചിക്കാഗോ മലയാളി അസോസിയേഷന്റെ;ഫീഡ് മൈസ്റ്റാര്‍വിങ്ചില്‍ഡ്രന്‍; ചാരിറ്റി സംരംഭംശ്രദ്ധേയമായി

ചിക്കാഗോ മലയാളി അസോസിയേഷന്റെ;ഫീഡ് മൈസ്റ്റാര്‍വിങ്ചില്‍ഡ്രന്‍; ചാരിറ്റി സംരംഭംശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച;ഫീഡ് മൈ സ്റ്റാര്‍വിങ്ചില്‍ഡ്രന്‍ (Feed MyStarving Children -FMSC)ചാരിറ്റി പ്രവര്‍ത്തനം ശ്രദ്ധേയമായി. 2026ജൂലൈ 24-ന്ഷാംബര്‍ഗിലെവില്ലി ഫാംകോര്‍ട്ടില്‍ (Willie FarmCourt),ഫീഡ് മൈ സ്റ്റാര്‍ വിങ്ചില്‍ഡ്രന്‍(FMSC) സംഘടനയുമായിസഹകരിച്ച് സംഘടിപ്പിച്ചഫുഡ്പാക്കിംഗ്പരിപാടിയില്‍ അസോസിയേഷന്‍ അംഗങ്ങളുംസന്നദ്ധപ്രവര്‍ത്തകരുംഉള്‍പ്പെടെ നിരവധി പേര്‍ആവേശപൂര്‍വം പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന കുട്ടികള്‍ക്ക്പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികള്‍തയ്യാറാക്കിഎത്തിക്കുകഎന്ന മഹത്തായലക്ഷ്യത്തോടെയായിരുന്നു പരിപാടിസംഘടിപ്പിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍നൂറുകണക്കിന്ഭക്ഷ്യപ്പൊതികള്‍തയ്യാറാക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തകര്‍ഒരുമയോടെയുംആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ചത്പരിപാടിയുടെ പ്രത്യേകതയായി.ചിക്കാഗോ മലയാളി അസോസിയേഷന്‍പ്രസിഡന്റ്ജോസ് മണക്കാട്ട്,ചാരിറ്റി ചെയര്‍പേഴ്‌സണ്‍ജെസ്സി റിന്‍സി, കോ-ഓര്‍ഡിനേറ്റര്‍മാരായജോണ്‍സന്‍ കണ്ണൂക്കാടന്‍,വര്‍ഗീസ് തോമസ്,ഫിലിപ്പ്പുത്തന്‍പുരയില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായഷൈനിഹരിദാസ്,ജോജോ വെങ്ങാന്തറ,ജിനോയ് മാത്യുഎന്നിവരുടെനേതൃത്വത്തില്‍പരിപാടി വിജയകരമായി നടന്നു.

എലീനോര്‍വെങ്ങാന്തറ,സുനി വെട്ടിക്കല്‍,സൂസി തോമസ്,പോള്‍ റിന്‍സി,ജോയ്‌സ്‌ ചെറിയാന്‍, അമല്‍ ജോര്‍ജ്, സാക് മണക്കാട്ട്എന്നിവരും സജീവമായിപങ്കെടുത്ത്പരിപാടിക്ക് മികച്ച പിന്തുണനല്‍കി. സമൂഹത്തോടുള്ള പ്രതിബദ്ധതയുംമാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചിക്കാഗോമലയാളിഅസോസിയേഷന്‍ തുടര്‍ന്നുംപ്രാധാന്യം നല്‍കുമെന്ന് പ്രസിഡന്റ്ജോസ്മണക്കാട്ടും ചാരിറ്റി ചെയര്‍പേഴ്‌സണ്‍ജെസ്സി റിന്‍സിയുംഅറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍കൂടുതല്‍ അംഗങ്ങളെയുംയുവജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട്ഇത്തരം പദ്ധതികള്‍വിപുലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.സമൂഹസേവനത്തിനും മനുഷ്യസ്‌നേഹത്തിനുംപ്രാധാന്യം നല്‍കുന്നചിക്കാഗോമലയാളി അസോസിയേഷന്റെ ഈസംരംഭംപങ്കെടുത്തവരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയുംപ്രശംസഏറ്റുവാങ്ങി.

Chicago Malayali Association’s ‘Feed My Starving Children’ charity initiative draws attention.

Share Email
LATEST excelnclexrn
More Articles
Top