മാര്‍ട്ടിന്‍ വിലങ്ങോലില്‍
കൊപ്പേല്‍ (ഡാളസ്): കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7:00-ന് ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നോവേനയും ലദീഞ്ഞും നടന്നു. തിരുനാള്‍ ആഘോഷങ്ങളുടെ വരും ദിവസങ്ങളിലെ പ്രധാന ചടങ്ങുകള്‍ ജൂലൈ 24 മുതല്‍ 27 വരെ നടക്കും.

പ്രധാന തിരുനാള്‍ വിവരങ്ങള്‍ (ജൂലൈ 24 – 27):
ജൂലൈ 24 (വെള്ളി – സെന്റ് മേരീസ് ദിനവും – കുടുംബദിനവും): വൈകിട്ട് 4:50-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് ഇംഗ്ലീഷ് കുര്‍ബാന (കാര്‍മ്മികന്‍: ഫാ. സാം കുട്ടപ്പശ്ശേരി). വൈകിട്ട് 7:00 മുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ (ഫാമിലി ഡേ).
ജൂലൈ 25 (ശനി – കൂടുതുറക്കല്‍ ശുശ്രൂഷ): വൈകിട്ട് 4:30-ന് ദിവ്യകാരുണ്യ ആരാധനയും 5:30-ന് വിശുദ്ധ കുര്‍ബാനയും നടക്കും (കാര്‍മ്മികന്‍: ഫാ. ക്രിസ്റ്റീന്‍ പുതിയകുന്നേല്‍). തുടര്‍ന്ന് തനത് വൈവിധ്യങ്ങളോടെ ‘ലൈവ്’ തട്ടുകടയും സെന്റ് അല്‍ഫോന്‍സാ ക്വയര്‍ നയിക്കുന്ന ‘സ്വരരാഗസന്ധ്യ 2026’ ഗാനമേളയും അരങ്ങേറും.
ജൂലൈ 26 (ഞായര്‍ – പ്രധാന തിരുനാള്‍ ദിനം): വൈകിട്ട് 6:00-ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും (കാര്‍മ്മികന്‍: ഫാ. സിബി സെബാസ്റ്റ്യന്‍ ങടഠ). തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം , ലദീഞ്ഞ്, ആശീര്‍വാദം എന്നിവയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂലൈ 27 (തിങ്കള്‍ – മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം): വൈകിട്ട് 7:00-ന് അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ കുര്യന്റെ കാര്‍മ്മികത്വത്തില്‍ കൊടിയിറക്കവും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരുമായി ബന്ധപ്പെടാം:
ആലക്കല്‍ വി. തോമസ്: (214) 8992543
അപ്പച്ചന്‍ ഔസേപ്പ്: (972) 7546885
സിജി ജോര്‍ജ്: (845) 8934465
ജയിമോന്‍ എം. ജോസഫ്: (469) 2314140
Coppell St. Alphonsa Church Feast: Main celebrations from July 24 to 27.
















