pulimoottil

ഗാർലൻഡിൽ ക്രോസ് ജനറേഷൻ സഭയുടെ സൺഡേ ഈവനിംഗ് സർവീസിന് ഓഗസ്റ്റ് 2ന് തുടക്കം

ഗാർലൻഡിൽ ക്രോസ് ജനറേഷൻ സഭയുടെ സൺഡേ ഈവനിംഗ് സർവീസിന് ഓഗസ്റ്റ് 2ന് തുടക്കം

:പ്രസാദ് തീയാടിക്കൽ

ഗാർലൻഡ്, ടെക്സസ്: ക്രോസ് ജനറേഷൻ (Cross Generation) സഭയുടെ സൺഡേ ഈവനിംഗ് സർവീസിനും ഉദ്ഘാടന ശുശ്രൂഷയ്ക്കും ഓഗസ്റ്റ് 2, 2026 (ഞായർ) വൈകിട്ട് 6:00 മണി മുതൽ ഗാർലൻഡിലെ Samuel Sports Center-ൽ തുടക്കമാകും.

മുഖ്യ പ്രഭാഷകർ പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ ദൈവവചനം പങ്കുവെക്കും. സംഗീതശുശ്രൂഷയ്ക്ക് ഡെൻസിൽ വിൽസൺ (Hillsong Melbourne), ആരാധനയ്ക്ക് ഗുഡ്വിൻ ജോർജ് എന്നിവർ നേതൃത്വം നൽകും.

6742 Lyons Road, Garland, TX 75043 എന്ന വിലാസത്തിലുള്ള Samuel Sports Center-ലാണ് യോഗം നടക്കുന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാൻ സംഘാടകർ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തിട്ടുണ്ട്. ബൈബിൾ അധ്യാപനവും ആത്മീയ ആരാധനയും ഉൾക്കൊള്ളുന്ന ഈ ശുശ്രൂഷയിൽ ഏവർക്കും പങ്കെടുക്കാം.

Share Email
LATEST excelnclexrn
More Articles
Top