ഡാളസ്: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം അടുത്ത ഞായറാഴ്ച സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി എല്ലാ പ്രായക്കാരെയും ഒരുമിപ്പിച്ച് സൗഹൃദവും സാഹോദര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
അടുത്ത ഞായറാഴ്ച രാവിലെ 9.30-ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം രാവിലെ 11.30 മുതല്‍ ഫ്രിസ്‌കോയിലെ സിയല്ലി സോക്കര്‍ ഫാക്ടറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിക്കും.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പ്രായവിഭാഗങ്ങള്‍ക്കായി സൗഹൃദ മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പരിപാടിയില്‍ പങ്കെടുക്കാനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും മെന്‍സ് മിനിസ്ട്രി ഭാരവാഹികള്‍ ക്ഷണിച്ചു.
അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുഡ്‌ബോള്‍ മത്സരം ഇടവകയുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഉത്സവമാക്കുക കൂടി എന്ന ഉദ്ദേശത്തോടെയാണ് മെന്‍സ് മിസ്ട്രി ഫുട്്‌ബോള്‍ സ്‌നേഹിതരെ ഉള്‍ച്ചേര്‍ത്ത് മത്സരം സംഘടിപ്പിക്കുന്നത്.
വാര്‍ത്ത: ജോകുട്ടി മേലേടത്ത് ( പി ആര്‍ ഒ )
Dallas Parish Organizes Football Extravaganza Amidst World Cup Fever
















