ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിന തുടര്‍ന്നു രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭത്തിനിറങ്ങിയ യുവാക്കളില്‍ 200 പേര്‍ കരുതല്‍ തടങ്കലില്‍. സമരത്തിന് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടയു ള്ളവരുമായി എത്തിയവരാണ് കസ്റ്റഡിയിലായതെന്നും്. ഇതില്‍ ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെടുന്നു എന്നാണ് പോലീസ് വ്യകത്മാക്കുന്നത്. യുപി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. 17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴര മുതല്‍ അടയ്ക്കും.
അതേ സമയം, സിജെപി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വെച്ച് ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്.
ദ്രുതകര്‍മ്മ സേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗി ച്ചുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം.
Delhi protest: 200 people taken into custody; Central Government likely to hold talks with protesters today.
















