pulimoottil

രാജസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

രാജസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ 22 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. 37 യാത്രക്കാരുമായി ഋഷികേശില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസാണ് പുലര്‍ച്ചെ 2:30 ഓടെ അപകടത്തില്‍പ്പെട്ടതും തൊട്ടുപിന്നാലെ തീപിടിച്ചതും.

അപകടത്തില്‍ എട്ട് പേര്‍ മരണപ്പെടുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.

സംഭവം നടന്നയുടന്‍ പോലീസും അഗ്‌നിശമന സേനയും അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദൗസ പോലീസ് സൂപ്രണ്ട് പീയൂഷ് ദീക്ഷിത് അപകടസ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു

Eight killed in bus-truck collision in Rajasthan

Share Email
LATEST excelnclexrn
More Articles
Top