പി പി ചെറിയാൻ
ഡാളസ്:2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം ഒരുമിച്ച് ആസ്വദിക്കാൻ വാച്ച് പാർട്ടിയുമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് (KAD). വലിയ സ്ക്രീനിൽ ഫൈനൽ മത്സരം തത്സമയം കാണുന്നതിനൊപ്പം കമ്മ്യൂണിറ്റിയിലെ പ്രമുഖ പരിശീലകരായ കോച്ച് ഓസ്റ്റിൻ, കോച്ച് മാറ്റ് എന്നിവർ നയിക്കുന്ന പ്രീ-മാച്ച് വിശകലനവും ഉണ്ടായിരിക്കും.

കൂടാതെ പോട്ട്ലക്ക് (Potluck) ഭക്ഷണവിരുന്ന്, മത്സര ഫല പ്രവചനം, ആകർഷകമായ സമ്മാനങ്ങൾ, വിവിധ വിനോദ പരിപാടികൾ എന്നിവയും വാച്ച് പാർട്ടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ആരാധകരായ മലയാളി കുടുംബങ്ങൾക്കായി ഒരുക്കുന്ന ഈ ആവേശരാത്രിയിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയണിഞ്ഞ് പങ്കുചേരാൻ സംഘാടകർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
















