ന്യൂയോര്‍ക്ക് : അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിക്കെട്ടിനിടെ തീപിടുത്തമുണ്ടായി. വെടിക്കെട്ട് ആഘോഷത്തിനിടെ ബ്രൂക്ക്‌ലിന്‍ പാലത്തിലാണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതിനു പിന്നാലെ കനത്ത പുക ഉയരുകയും ചെയ്തുയ ഇതിനു പിന്നാലെ അഗ്‌നിശമന സേന ഇടപെട്ട് തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ന്യൂയോര്‍ക്ക് അഗ്‌നിശമന വകുപ്പിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വെടിക്കെിനോട് അനുബന്ധിച്ച് പാലം നേരത്തേ തന്നെ ഗതാഗതത്തിനായി അടച്ചിരുന്നു.
ഇത്തരം ചെറിയ തീപിടിത്തങ്ങള്‍ വെടിക്കെട്ടിനിടെ അസാധാരണമല്ലെന്നും അതുകൊണ്ടുതന്നെയാണ് സുരക്ഷാ മുന്‍കരുതലായി ജനങ്ങളെ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തുന്നതെന്നും അഗ്‌നിശമന വകുപ്പിന്റെ വക്താവ് അറിയിച്ചു.
കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്ത സാഹചര്യത്തില്‍, ന്യൂയോര്‍ക്കിലെ വെടിക്കെട്ട് പരിപാടി നിശ്ചയിച്ചതിലും നേരത്തേ ആരംഭിച്ചിരുന്നു. വാഷിങ്ടണിലും ശക്തമായ ഇടിമിന്നലും മഴയും കാരണം നാഷണല്‍ മാളില്‍ ഒത്തുകൂടിയ ജനങ്ങളെ സുരക്ഷാ കാരണങ്ങളാല്‍ ഒഴിപ്പിക്കേണ്ടിവന്നു.
Fire breaks out on the Brooklyn Bridge in New York City during Independence Day fireworks.
















