pulimoottil

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

ഹൂസ്റ്റണ്‍: ഫോമായുടെ കീഴിലുള്ള അംഗ അസോസിയേഷനുകളുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ആദരിക്കുന്ന ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ 2026-ലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷത്തെ (ജൂലൈ 2024 മുതല്‍ ജൂലൈ 15 2026 വരെയുള്ള) പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഏറ്റവും മികച്ച അസോസിയേഷനെ തിരഞ്ഞെടുക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 2026.

കഴിഞ്ഞ വര്‍ഷം സാമൂഹിക സേവനം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, യുവജന-വനിതാ ശാക്തീകരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ പങ്കാളിത്തം, സംഘടനാ മികവ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാ അംഗ അസോസിയേഷനുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അസോസിയേഷന്റെ നേട്ടങ്ങള്‍ ഫോമായുടെ ദേശീയ വേദിയില്‍ അവതരിപ്പിക്കാനും മികച്ച അസോസിയേഷനുള്ള അംഗീകാരം നേടാനും ഇന്ന് തന്നെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കൂ.

നാമനിര്‍ദ്ദേശ ഫോം:

FOMAA Best Association Awards Nomination Form

https://fomaa.org/page/BestAssociationAwards

FOMA Best Association Award 2026: The last date to submit applications is July 18

Share Email
LATEST excelnclexrn
More Articles
Top