pulimoottil

മൊറോക്കൊയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍:

മൊറോക്കൊയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍:

ബോസ്റ്റണ്‍: മിന്നും പ്രകടനം കാഴ്ച്ചവെച്ച് മൊറോക്കൊയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മൊറോക്കൊയെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയുമാണ് ഫ്രാന്‍സിനായി ഗോളുകള്‍ നേടിയത്.

60ാം മിനിറ്റില്‍എംബാപ്പെ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. ആറു മിനിറ്റിനുള്ളില്‍ഉസ്മാന്‍ ഡെംബലെയുടെ ബോക്സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രാന്‍സിന്റെ നിരവധി അപകടകരമായ നീക്കങ്ങളെ അദ്ദേഹം വിഫലമാക്കി.

ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഫ്രഞ്ച് ടീമായി ഫ്രഞ്ച് പട മാറി.

France reach semi-finals after defeating Morocco.
Share Email
Top