swayamvara
pulimoottil

അകലങ്ങളില്‍……(കവിത)

അകലങ്ങളില്‍……(കവിത)
Share Email

ആരോ.. മിഴികളാരാരെയോ
തനിയെ തേടും രാവിതില്‍..

ഇരുളിന്‍ തീരങ്ങളില്‍ തനിയെ
തേങ്ങും കുയില്‍ മൊഴിയോ…

മിഴികള്‍ തോരാതെ തേടും
പകലുകളില്‍…
മന:സിന്റെ കോണില്‍ മായാതെ
നില്‍ക്കും

ഞാനെന്റെ രാവുകളെ പകലുകളാക്കി
കാലങ്ങളറിയാതെ പാമരനായി…

വിധിയെന്നു വെച്ചു വഴിയറിയാതുഴറി
കാലങ്ങളൊക്കെ കൈവഴിയായ് ഒഴുകി

നീ എന്റെ നെഞ്ചിന്റെ നോവുകളറിയുന്നോ

കൈക്കുംബിളില്‍ കോരിയൊരാ
കണ്ണീരിന്‍….കൈപ്പറിയുന്നോ

കാണാതെ കേള്‍ക്കാതെ
ഇനിയും ഞാനിതിലെ…

മിണ്ടാതെ അറിയാതെ..
ഇനിയും നീ അകലെ…(2)

റോബിന്‍ കൈതപ്പറമ്പ്.

Share Email
More Articles
Top