pulimoottil

ഇറാന്റെ ഡ്രോണ്‍ ആക്രമണഭീഷണി: വ്യോമപാത താത്കാലികമായി അടച്ച്് കുവൈറ്റ്

ഇറാന്റെ ഡ്രോണ്‍ ആക്രമണഭീഷണി: വ്യോമപാത താത്കാലികമായി അടച്ച്് കുവൈറ്റ്

കുവൈത്ത് സിറ്റി: ഇറാന്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് കുവൈത്തില്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് വ്യോമപാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ കുവൈത്ത് എയര്‍വേസ് മിക്ക സര്‍വീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. പുതിയ സഹചര്യത്തില്‍ യാത്രക്കാര്‍ തങ്ങളുടെ ബുക്കിങ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, പ്രതിരോധ സേന ശക്തമായ തിരിച്ചടി നല്‍കിവരികയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ നാലാം തവണയാണ് കുവൈത്ത് സൈന്യം ഇത്തരം വ്യോമഭീഷണികളെ നേരിടുന്നത്. ജനങ്ങള്‍ കര്‍ശനമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വ്യോമാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തകര്‍ക്കുമ്പോള്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വിമാന സര്‍വീസുകളിലെ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ ബുക്കിങ് സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകളിലേക്ക് സന്ദേശങ്ങളായി അറിയിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി. സഹായങ്ങള്‍ക്കായി യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ കസ്റ്റമര്‍ സര്‍വീസ് ചാനലുകളുമായി ബന്ധപ്പെടാം. കുവൈത്തിന് പുറത്തുനിന്നും വിളിക്കുന്നവര്‍ക്ക് +965 24345555 എന്ന നമ്പറും, വാട്‌സ്ആപ്പ് സഹായത്തിന് +965 1802050 എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

Iran’s drone attack threat: Kuwait temporarily closes airspace.

Share Email
LATEST excelnclexrn
More Articles
Top