pulimoottil

കേരള ക്രിക്കറ്റ് ലീഗ്: മികച്ച തലക്കെട്ടിനുള്ള അവാര്‍ഡ് ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിനു സമ്മാനിച്ചു

കേരള ക്രിക്കറ്റ് ലീഗ്: മികച്ച തലക്കെട്ടിനുള്ള അവാര്‍ഡ് ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിനു സമ്മാനിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാര്‍ഡില്‍ മികച്ച തലക്കെട്ടിനുള്ള അവാര്‍ഡ് ദീപിക തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വരഗീസ് ഏറ്റുവാങ്ങി.’സിക്സസ് സല്‍മാന്‍ കാലിക്കറ്റ് സക്സസ്’, മാനം തെളിഞ്ഞു കൊല്ലത്തിന്റെ മനസും നിറഞ്ഞു ‘, കൊല്ലത്തിന് വിജയാഭിഷേകം, ഉള്‍പ്പെടെയുള്ള തലക്കെട്ടുകളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. കോവളം ലീലാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കായകമന്ത്രി ഒ.ജെ ജനീഷ് പ്രൈസ് മണിയും മൊമെന്റോയും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു.

2025 ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ദീപികയ്ക്ക് വേണ്ടി സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെമികച്ച സ്‌പോര്‍ട്്‌സ് ലേഖകനുള്ള ജിവി രാജാ കായിക അവാര്‍ഡ് രണ്ടു വട്ടം നേടിയിട്ടുള്ള തോമസ് വര്‍ഗീസ്,

കേരളാ കോളജ് ഗെയിംസ് അവാര്‍ഡ് നാഷ്ണല്‍ സ്‌കൂള്‍ മീറ്റ് അവാര്‍ഡ്, ജി. വി രാജാ ഫുട്‌ബോള്‍ അവാര്‍ഡ്, കേരളാ ഒളിമ്പിക് അസോസിയേഷന്‍ അവാര്‍ഡ് , സ്‌റ്റേജ് ജൂണിയര്‍ ഫുട്‌ബോള്‍ അവാര്‍ഡ്്,തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇടുക്കി കുമളി ചക്കുപള്ളം വളയംകുഴിയില്‍ വര്‍ഗീസിന്റെയും ഡെയ്‌സിയുടെയും മകനായ തോമസ് 2005 മുതല്‍ ദീപികയില്‍ ജോലി ചെയ്തു വരികയാണ്. നേര്‍ക്കാഴ്ച്ച ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ ലിന്‍സി ഫിലിപ്‌സാണ് ഭാര്യ. മക്കള്‍ : മരിയാ തോമസ്, നോയല്‍ തോമസ്.

അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് രാകേഷ് കെ. നായര്‍ ( മാതൃഭൂമി), അനീഷ് ജി. നായര്‍ ( മലയാള മനോരമ), അനിരു അശോകന്‍ ( മാധ്യമം) എന്നിവര്‍ അര്‍ഹരായി. അന്‍സര്‍ രാജ് (കേരളകൗമുദി) പ്രത്യേക പരാമര്‍ശം നേടി. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പി.കെ ശ്രാവണ്‍ കൃഷ്ണ ( ഏഷ്യാനെറ്റ് ന്യൂസ് ),മഹേഷ് പോലൂര്‍ (മീഡിയ വണ്‍ ), ടി.എസ് ഹരികൃഷ്ണ ( മാതൃഭൂമി ന്യൂസ് ) എന്നിവര്‍ പങ്കിട്ടു.

Kerala Cricket League: Award for Best Headline Presented to Deepika Senior Reporter Thomas Varghese

Share Email
LATEST excelnclexrn
Top