pulimoottil

കേരളം സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2 :ലണ്ടന്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

കേരളം സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2 :ലണ്ടന്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

നിധിന്‍ സണ്ണി റാഫേല്‍

ചിക്കാഗോ : കേരള സ്‌ട്രൈക്കേഴ്സ് ചിക്കാഗോ സംഘടിപ്പിച്ച സീസണ്‍ 2 ജൂലൈ 4 വീക്കെന്‍ഡ് ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍വിജയമായി. ഉത്തര അമേരിക്കയിലെ മലയാളി ടെന്നിസ് ബോള്‍ ക്രിക്കറ്റ്ടൂര്‍ണമെന്റുകളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുള്ള മത്സരങ്ങളിലൊന്നായി ശ്രദ്ധ നേടിയ ഈ ദ്വിദിന ടൂര്‍ണമെന്റ് അമേരിക്കയിലെയും കാനഡയിലെയും 13-ലധികം പ്രമുഖ ടീമുകളുടെപങ്കാളിത്തത്തോടെ ആവേശകരമായി അരങ്ങേറി. മികച്ച മത്സരങ്ങളും കായികമികവും സമൂഹത്തിന്റെ ശക്തമായ പങ്കാളിത്തവും കൊണ്ട് ഈടൂര്‍ണമെന്റ് ശ്രദ്ധേയമായി.

ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഫാ. ആഷിഷ് തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മത്സരപരിപാടി ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു മുണ്ടയ്ക്കല്‍ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ പ്രതിനിധി വര്‍ഗീസ് തോമസും സന്നിഹിതനായിരുന്നു. കേരള സ്‌ട്രൈക്കേഴ്സ് പ്രസിഡന്റ് നിധിന്‍ സണ്ണി റാഫേല്‍, ട്രഷറര്‍ വിശാല്‍ വര്‍ഗീസ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ദിപിന്‍ മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ടൂര്‍ണമെന്റിന് ഔപചാരിക തുടക്കം കുറിച്ചു.

ഷിക്കാഗോയിലെ മലയാളി ക്രിക്കറ്റ് സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്ലബ്ബിന്റെ പ്രതിബദ്ധത ഉദ്ഘാടനച്ചടങ്ങിലൂടെപ്രകടമായി. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികച്ച പോരാട്ടങ്ങളും കായികമികവും നിറഞ്ഞുനിന്നു. ആവേശം നിറഞ്ഞ ഫൈനലില്‍
കാനഡയില്‍ നിന്നുള്ള ലണ്ടന്‍ സ്‌പോര്‍ട്‌സ് ക്ലബും കേരള ക്രിക്കറ്റ് ക്ലബും ഏറ്റുമുട്ടി. മികച്ച പ്രകടനം കാഴ്ചവെച്ച ലണ്ടന്‍ സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്‍മാരായി കിരീടം സ്വന്തമാക്കിയപ്പോള്‍ കേരള ക്രിക്കറ്റ് ക്ലബ് റണ്ണറപ്പ് സ്ഥാനത്തെത്തി.

ആതിഥേയരായ കേരള സ്‌ട്രൈക്കേഴ്സ് ഷിക്കാഗോ മൂന്നാം സ്ഥാനം നേടി അഭിമാനകരമായ നേട്ടവും സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ വിജയത്തിനായി അകമഴിഞ്ഞ പിന്തുണ നല്‍കിയ എല്ലാ
ടീമുകള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, ആരാധകര്‍ക്കും, കമ്മ്യൂണിറ്റി പങ്കാളികള്‍ക്കും കേരള സ്‌ട്രൈക്കേഴ്സ്ഷിക്കാഗോ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കൂടുതല്‍ വിപുലമായ രീതിയില്‍ ഇനിയും ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് ഉത്തര അമേരിക്കയിലെ മലയാളി ക്രിക്കറ്റ് സമൂഹത്തിന് മികച്ച വേദികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Kerala Strikers Cricket Tournament Season 2: London Sports Club emerge winners.

Share Email
LATEST excelnclexrn
Top