pulimoottil

ക്നാനായ നടവിളി മത്സരം: ഒര്‍ലാണ്ടോ ഇടവക ജേതാക്കള്‍

ക്നാനായ നടവിളി മത്സരം: ഒര്‍ലാണ്ടോ ഇടവക ജേതാക്കള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി അമേരിക്കയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച നടവിളി മത്സരത്തില്‍ ഫ്‌ലോറിഡയിലെ ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ടെക്‌സസിലെ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക മൂന്നാം സ്ഥാനവും നേടി. കാലിഫോര്‍ണിയയിലെ സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്റ് ക്നാനായ കത്തോലിക്കാ മിഷനും ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയും ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറാലുമായ ഫാ. തോമസ് മുളവനാല്‍ എല്ലാ വിജയികളേയും പങ്കെടുത്തവരെയും അഭിനന്ദിച്ചു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എല്‍. റീജിയണല്‍ കമ്മിറ്റിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്.

Knanaya Nadavili Competition: Orlando Parish Wins

Share Email
Top