pulimoottil

ക്നാനായ റീജിയണല്‍ പുരാതനപ്പാട്ട് : ‘മാര്‍ത്തോമന്‍’ ക്‌നാനായ പാട്ട് മത്സരത്തില്‍ ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സിന് ഒന്നാം സ്ഥാനം

ക്നാനായ റീജിയണല്‍ പുരാതനപ്പാട്ട് : ‘മാര്‍ത്തോമന്‍’ ക്‌നാനായ പാട്ട് മത്സരത്തില്‍ ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സിന് ഒന്നാം സ്ഥാനം

ഷിക്കാഗോ: അമേരിക്കന്‍ ക്‌നാനായ റീജിയണിലെ കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് (സി.എം.എല്‍.) ക്‌നാനായ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മാര്‍ത്തോമന്‍’ ക്‌നാനായ പാട്ട് മത്സരത്തില്‍ ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയം ഒന്നാം സ്ഥാനം നേടി. സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയം, ടാമ്പാ രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയം, ഓര്‍ലാണ്ടോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജനപ്രീതി നേടിയ വീഡിയോയ്ക്കുള്ള അവാര്‍ഡുകള്‍ ഡാലസിലെ ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിനും സാക്രമെന്റോയിലെ സെന്റ് ജോണ്‍ പോള്‍ കക ക്‌നാനായ മിഷനും ലഭിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യഗാനമായ ‘മാര്‍ത്തോമന്‍ നന്മയാല്‍ ഒന്ന് തുടങ്ങുന്നു’ എന്ന ഗാനം ആലപിച്ച് വീഡിയോ രൂപത്തില്‍ സമര്‍പ്പിക്കണമെന്നതായിരുന്നു മത്സരത്തിന്റെ നിര്‍ദേശം. ക്‌നാനായ വിവാഹാചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ ഗാനം തലമുറകളായി സമൂഹത്തില്‍ ആലപിച്ചുവരുന്നതാണ്. വിവാഹചടങ്ങുകള്‍ക്ക് പുറമെ വിവിധ മതപരവും സാംസ്‌കാരികവുമായ ക്‌നാനായ ആഘോഷങ്ങളിലും പ്രാര്‍ത്ഥനാഗാനമായി ഈ ഗാനം ഉപയോഗിച്ചുവരുന്നു.

Knanaya Regional Ancient Song: St. Stephen’s, New York, wins first place in the ‘Marthoman’ Knanaya song competition.

Share Email
LATEST excelnclexrn
Top