swayamvara
pulimoottil

മാഗ് ബാസ്‌ക്കറ്റ് ബോള്‍ വോളിബോള്‍ടൂര്‍ണമെന്റ്. ഒ.എഫ്.റ്റി,ഓള്‍ഡ് മങ്ക്‌സ്, അബാക്കസ് എന്നീ ടീമുകള്‍ ചാമ്പ്യന്‍മാരായി

മാഗ് ബാസ്‌ക്കറ്റ് ബോള്‍ വോളിബോള്‍ടൂര്‍ണമെന്റ്. ഒ.എഫ്.റ്റി,ഓള്‍ഡ് മങ്ക്‌സ്, അബാക്കസ് എന്നീ ടീമുകള്‍ ചാമ്പ്യന്‍മാരായി

ജിന്‍സ് മാത്യു, റിവര്‍‌സ്റ്റോണ്‍.

ഹ്യൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ ജൂബിലി സ്‌പോര്‍ട്ട്‌സ് സെന്ററില്‍ നടത്തിയ ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍ ടൂര്‍ണമെന്റ് ഹ്യൂസ്റ്റണ്‍ സ്‌പോര്‍ട്ട്‌സ് സ്‌നേഹികളെ ഏറെ ആകര്‍ഷിച്ചു. സ്റ്റുഡന്റ്‌സ്,യുത്ത്, മിഡില്‍ ഏജ് ടീമുകള്‍ ആവേശപൂര്‍വ്വം മല്‍സരങ്ങളില്‍ പങ്കെടുത്തു.ബാസ്‌ക്കറ്റ് ബോള്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഒ.എഫ്.റ്റി നേടിയപ്പോള്‍ വോളിബോളില്‍ ഒന്നാം സ്ഥാനം ഓള്‍ഡ് മങ്ക്സ് നേടി.

ഇരു മല്‍സരത്തിന്റെയും രണ്ടാം സ്ഥാനം ഐപിസി ഹെബ്രോനും ഷിപ്പ്‌മെന്‍ഷാര്‍ക്കിനും ലഭിച്ചു..റിവര്‍‌സ്റ്റോണ്‍ അബാക്കസ് 40 പ്ലസ് വോളീബോള്‍ മത്സരത്തില്‍ ഒന്നാംസ്ഥാന ജേതാവായി. വോളീബോളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി മെല്‍വിന്‍, ജോമോന്‍, കെവിന്‍, ജോസി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മിസോറിസിറ്റി മേയര്‍ കെന്‍ മാത്യു, മാഗ് സ്‌പോര്‍സ്് കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ടി ജോണ്‍, എന്നിവര്‍ ടീമുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കി. മാഗ് വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം, ട്രഷറര്‍ സുനില്‍ തങ്കപ്പന്‍, ഭാരവാഹികളായ സന്തോഷ് ആറ്റുപുരം, ജീവന്‍ സൈമണ്‍, ജിന്‍സ് മാത്യു, മൈക്കിള്‍ ജോയ്, ബനീജ്ജ ചെറു, ബിജു ശിവന്‍ എന്നിവര്‍ വ്യക്തിഗത മെഡലുകള്‍ നല്‍കി. റവ. ജോസഫ് ജോണ്‍, മാഗ് മുന്‍ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്, ഏബ്രഹാം ഈപ്പന്‍, രാജന്‍ യോഹന്നാന്‍, ജോണ്‍ വര്‍ഗീസ്, പ്രോമ്്റ്റ്, മെര്‍ലിന്‍ സാജന്‍, റോയി തോമസ്, സഞ്ചു, തോമസ് ജോണ്‍, സന്ദീപ് തേവര്‍വേലില്‍, രാജേഷ് വര്‍ഗീസ്, ദീപു കുര്യന്‍ എന്നീ കമ്മ്യൂണിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.

MAG Basketball and Volleyball Tournament: OFT, Old Monks, and Abacus emerged as champions.
Share Email
LATEST excelnclexrn
More Articles
Top