pulimoottil

ഡാലസ് വി എ ഹോസ്പിറ്റലില്‍ മലയാളി നഴ്‌സ് ജെസി ചെറുകുന്നത്തിനെ ആദരിച്ചു

ഡാലസ് വി എ ഹോസ്പിറ്റലില്‍ മലയാളി നഴ്‌സ് ജെസി ചെറുകുന്നത്തിനെ ആദരിച്ചു

ഡാലസ്, ടെക്‌സസ്: ഡാലസ് വി എ കമ്മ്യൂണിറ്റി ലിവിംഗ് സെന്ററിലെ (സിഎല്‍സി )ക്ലിനിക്കല്‍ നഴ്സ് ലീഡായ മലയാളി നഴ്‌സായ ജെസ്സി ചെറുകുന്നത്ത് നെ വിഎ നോര്‍ത്ത് ടെക്‌സസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം Faces of VA പദ്ധതിയുടെ ഭാഗമായി ആദരിച്ചു.

ഏകദേശം 40 വര്‍ഷത്തെ നഴ്‌സിംഗ് സേവനപരിചയമുള്ള ജെസ്സി കഴിഞ്ഞ 12 വര്‍ഷമായി യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സില്‍ (വിഎ) സേവനം അനുഷ്ഠിക്കുകയാണ്. തന്റെ മകന്‍ യു.എസ്. മറൈന്‍ സേനാംഗമാണെന്നും, വെറ്ററന്‍മാരെ പരിചരിക്കുന്നത് സ്വന്തം മകനെ പരിചരിക്കുന്നതുപോലെയാണെന്നുമാണ് ജെസ്സി പറയുന്നത്.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഇംഗ്ലണ്ട്, ടെക്‌സസ് എന്നിവിടങ്ങളിലായി നഴ്‌സിംഗ് സേവനം ചെയ്ത അനുഭവസമ്പത്താണ് ജെസ്സിക്കുള്ളത്. വിവിധ രാജ്യങ്ങളിലെ ഈ സേവനപരിചയം വെറ്ററന്‍മാര്‍ക്ക് മികച്ച പരിചരണവും കരുതലും നല്‍കാന്‍ സഹായിക്കുന്നതായി വിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.

വെറ്ററന്‍മാരോടുള്ള സമര്‍പ്പണബോധത്തിനും മാതൃകാപരമായ സേവനത്തിനുമുള്ള അംഗീകാരമായാണ് ജെസ്സി ചെറുകുന്നത്തിനെ Faces of VA പരമ്പരയില്‍ ഉള്‍പ്പെടുത്തി ആദരിച്ചതെന്ന് വിഎ നോര്‍ത്ത് ടെക്‌സസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം അറിയിച്ചു.

Malayali nurse Jessy Cherukunnu honored at Dallas VA Hospital.

Share Email
Top