pulimoottil

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

പെര്‍ത്ത് (ഓസ്ട്രേലിയ): ഓസ്‌ട്രേലിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി ചമ്പാനൂര്‍ കാച്ചപ്പിള്ളി ആന്‍മേരി ജോയി (30) ആണ് മരണപ്പെട്ടത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ മാര്‍ട്ടിന്‍ പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തില്‍ലാണ് ആന്‍മേരി മരണപ്പെട്ടത്. ഭര്‍ത്താവ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ശരത് ജോസ്. മകള്‍: ഹോളി ആന്‍ ശരത്.

ജൂലൈ 24 വെള്ളിയാഴ്ച രാത്രി ടോക്കിന് ഹൈവേ മില്‍സ് റോഡ് വെസ്റ്റ് ജംഗ്്ഷനില്‍വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അന്‍മേരിക്ക് ഗുരുതരമായി പരിക്കേറ്റത്. റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്‍മേരിയുടെ അപ്രതീക്ഷിത വിയോഗം പെര്‍ത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി. പൊതുദര്‍ശനത്തിന്റെയും സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Malayali woman dies tragically in a road accident in Australia.

Share Email
LATEST excelnclexrn
Top