swayamvara
pulimoottil

ഡാലസില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാര്‍ത്തോമ്മാ സഭ; ത്രിദിന ആത്മീയ സംഗമം ജൂലൈ 31 മുതല്‍

ഡാലസില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാര്‍ത്തോമ്മാ സഭ; ത്രിദിന ആത്മീയ സംഗമം ജൂലൈ 31 മുതല്‍

ഡാലസ് : ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാ ലസിന്റെ സുവര്‍ണ ജൂബിലി സമാപനാഘോഷം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടക്കും. ആഘോഷങ്ങളോട് അനുബന്ധിച്ച്‌വിവിധ ആത്മീയ പരിപാടികളും പൊതുസമ്മേളനവും നടത്തപ്പെടും.

Sojourners with Christ Faith Hope Mission’ എന്ന വിഷയം പ്രതിപാദിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മൂന്ന് ദിവസങ്ങളില്‍ പ്രത്യേക യോഗങ്ങളും വിശുദ്ധ കുര്‍ബാന ശുശ്രൂഷയും നടത്തും.

ജൂലൈ 31 (വെള്ളി) വൈകിട്ട് ആറിന് റിവൈവല്‍ നൈറ്റ് (Revival Night) യുവജന വിഭാഗങ്ങളായ വൈ എഫ് എഫ് ( YFF )ന്റെയും വൈ എഫ് (YF )ന്റെയും നേതൃത്വത്തില്‍ പ്രത്യേക ആത്മീയ നവീകരണ സമ്മേളനവും ഓഗസ്റ്റ് ഒന്ന് (ശനി) വൈകിട്ട് 5:30ന് പൊതുസമ്മേളനവും നടത്തപ്പെടും.

ഓഗസ്റ്റ് രണ്ട് ഞായറാഴ്ച രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. സമാപന സമ്മേളനത്തിന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

Mar Thoma Church gears up for Golden Jubilee celebrations in Dallas; three-day spiritual gathering begins July 31.

വാര്‍ത്ത:പ്രസാദ് തീയാടിക്കല്‍

Share Email
LATEST excelnclexrn
Top