മാഡ്രിഡ്: സ്‌പെയിനിലും ഫ്രാന്‍സിലും പടര്‍ന്നു പിടിച്ച കാട്ടു തീ അതിമാരകമായി തുടരുന്നു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്രാന്‍സിലും സ്‌പെയിനിലുമായി ഇതുവരെ 1.4 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മാഡ്രിഡിനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.സ്‌പെയിനില്‍ തലസ്ഥാനമായ മാഡ്രിഡിന് സമീപം മൂന്നിടങ്ങളിലായി വ്യാപിച്ച കാട്ടുതീ വന്‍ അഗ്നിഗോളമയാി മാറിയതോടെ ഈ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമെന്നു അധികൃതര്‍ അറിയിച്ചു. മാഡ്രിഡിനിലെ കാട്ടുതീ നിയന്ത്രിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണെന്ന് മാഡ്രിഡ് പ്രാദേശിക സര്‍ക്കാരിന്റെ അടിയന്തരനിവാരണ വിഭാഗം മേധാവി കാര്‍ലോസ് നവില്ലോ പറഞ്ഞു.
‘ഈ ഘട്ടത്തില്‍ തീ നേരിട്ട് അണയ്ക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രതിരോധ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.. ു.റോബ്ലെഡോ ഡി ചവേല, ഫ്രെസ്‌നെദിയാസ് ഡി ലാ ഒലിവ, ചാപിനെറിയ, നവാസ് ഡെല്‍ റേ, കോല്‍മെനാര്‍ ഡെല്‍ അറോയോ, അല്‍ദേയ ഡെല്‍ ഫ്രെസ്‌നോ, നവലഗമെല്ല, സര്‍സലേഹോ എന്നിവ ഉള്‍പ്പെടെ എട്ട് മുനിസിപ്പാലിറ്റികളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.എല്‍ എസ്‌കോറിയല്‍ പട്ടണത്തിലേക്ക് തീ പടരുന്നത് നിയന്ത്രിക്കാന്‍ സ്‌പെയിനിന്റെ സൈനിക അടിയന്തര വിഭാഗമായ യു.എം.ഇ.വിന്യസിച്ചിട്ടുണ്ട് . അവില പ്രവിശ്യയിലും വന്‍ കാട്ടുതീ തുടരുകയാണ്. ബുര്‍ഗോഹോണ്ടോ മേഖലയിലെ തീ മാഡ്രിഡിലെ അഗ്‌നിബാധയുമായി ഒന്നിച്ചുചേരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. തീ പടരുന്നത് ് തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു സ്‌പെയിന്‍ ആഭ്യന്തരമന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മര്‍ലാസ്‌ക പറഞ്ഞു.
അരമണഇക്കൂറിനുളളില്‍ നവലുവെംഗയില്‍ നിന്ന് ഇറുവേലാസ് താഴ് വരയിലേക്കുളള് 20 കിലോമീറ്റര്‍ ദൂരം തീ പടര്‍ന്നുമാഡ്രിഡില്‍ മാത്രം 6,000 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. അവിലയില്‍ ഏകദേശം 9,000 ഹെക്ടര്‍ പ്രദേശം നശിച്ചതായും അധികൃതര്‍ അറിയിച്ചു.
ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ ഗിറോണ്ട്, ലാന്‍ഡസ് മേഖലകളിലും കാട്ടുതീ വ്യാപകമായി പടരുകയാണ്. 1.10 ലക്ഷത്തിലേറെ പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.ഗിറോണ്ടിലെ തീപിടിത്തത്തില്‍ 19,000 ഹെക്ടറിലധികം വനഭൂമി കത്തിനശിക്കുകയും 80-ഓളം വീടുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപ് പൂര്‍ണമായും ഒഴിപ്പിച്ചു. നൂറുകണക്കിന് പേരെ ബോട്ടുകളിലും റോഡ് മാര്‍ഗവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.വെള്ളിയാഴ്ച വൈകീട്ട് കാറ്റിന്റെ ദിശ മാറിയതോടെ തീ ബോര്‍ഡോ നഗരത്തിലേക്ക് നീങ്ങിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഒഴിപ്പിക്കലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
യൂറോപ്യന്‍ യൂണിയന്റെ സിവില്‍ പ്രൊട്ടക്ഷന്‍ സംവിധാനവും സജീവമാക്കിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും നിന്ന് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 50 അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് ഇതിനകം പരിക്കേറ്റതായി ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. തെക്കന്‍ യൂറോപ്പിലാകെ തുടരുന്ന കടുത്ത ചൂടും ദീര്‍ഘകാല വരള്‍ച്ചയും കാട്ടുതീയുടെ തീവ്രത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Massive wildfires in Spain and France: Over 140,000 people evacuated; authorities say the fire in Madrid is out of control.
















