pulimoottil

മാത്യു ടി ജോണ്‍ (പാപ്പച്ചന്‍) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

മാത്യു ടി ജോണ്‍ (പാപ്പച്ചന്‍) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാല്‍ മാത്യൂ ടി ജോണ്‍ (പാപ്പച്ചന്‍ 85 )ന്യൂയോര്‍ക്കില്‍ അന്തരിച്ചു.ഭാര്യ : അന്നമ്മ മാത്യു (പൊന്നമ്മ ) കുമ്പളന്താനം കാലായില്‍ കുടുംബാംഗമാണ്.

മക്കള്‍: എലിസബത്ത് ഐസക്, അലക്‌സ് മാത്യു( ഇരുവരും നൂയോര്‍ക്ക്).
മരുമകന്‍ :ഷോബി ഐസക് (ന്യൂയോര്‍ക്ക്)
കൊച്ചുമക്കള്‍: ക്രിസ്റ്റൃന്‍ ഐസക്, അലക്‌സിസ് എം ഐസക്.
സഹോദരന്‍: ഫിലിപ്പ് റ്റി ജോണ്‍ (നൂയോര്‍ക്ക്).

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകാംഗം മോനച്ചന്‍ തോമസിന്റെ സഹോദരീ ഭര്‍ത്താവാണ് പരേതന്‍. ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ ഒന്‍പതിന് സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തില്‍ യോങ്കേര്‍സ് സെന്റ്. തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ പൊതുദര്‍ശനവും തുടര്‍ന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വല്‍ഹാലാ കെന്‍സിക്കോ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.

Mathew T. John (Papachan) passed away in New York.

വാര്‍ത്ത: സജി പുല്ലാട്.

Share Email
Top