ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ അപ്പര്‍ വെസ്റ്റ് സൈഡ് മേഖലയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍് രണ്ട് പേര്‍ക്ക് നേരെ കത്തിക്കുത്ത് നടത്തിയ കേസില്‍ പ്രതിക്കെതിരെ വിദ്വേഷക്കുറ്റം ഉള്‍പ്പെടെ നിരവധി ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തു. പ്രതിയായ റൗള്‍ മൊറാലസിനെതിരെ വിദ്വേഷക്കുറ്റത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കൊലപാതകശ്രമം ആക്രമണം, മാരകായുധം കൈവശം വച്ചത് എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വ്യാഴാഴ്ചയാണ് മാന്‍ഹട്ടനിലെ അപ്പര്‍ വെസ്റ്റ് സൈഡ് മേഖലയില്‍ രണ്ട് പേരെ പ്രതി ആക്രമിച്ചത്.വെസ്റ്റ് 84-ാം സ്ട്രീറ്റിനും സെന്‍ട്രല്‍ പാര്‍ക്ക് വെസ്റ്റിനും സമീപം 57കാരനായ ഏഷ്യന്‍ വംശജനായ ഒരാളുടെ വയറിനാണ് കുത്തേറ്റത്. തുടര്‍ന്ന് വെസ്റ്റ് 86-ാം സ്ട്രീറ്റിനും ആംസ്റ്റര്‍ഡാം അവന്യൂവിനും സമീപത്തെ ഒരു ജൂത സിനഗോഗില്‍ നിന്ന് പുറത്തിറങ്ങിയ 50-കാരനായ ജൂത മതവിശ്വാസിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് നെഞ്ചില്‍ കുത്തിയതായും പോലീസ് അറിയിച്ചു.
രണ്ട് ആക്രമണങ്ങള്‍ക്കിടയിലും പ്രതി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞതായി ഇരകളും ദൃക്‌സാക്ഷികളും മൊഴി നല്‍കിയതായി ന്യൂയോര്‍ക്ക് പൊലീസ് കമ്മിഷണര്‍ ജെസിക്ക ടിഷ് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം വിദ്വേഷക്കുറ്റമാണോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വിദ്വേഷക്കുറ്റ വകുപ്പുകളും ചുമത്തുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജീവന് ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു.പ്രതിക്ക് കുത്തേറ്റവരുമായി മുന്‍പരിചയമോ ബന്ധമോ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളില്ല. രണ്ട് ഇരകളും തമ്മിലും യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സംഭവത്തിന് കാരണമായിരിക്കാമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. എന്നാല്‍ ന്യൂയോര്‍ക്ക് പോലീസിന്റെ രേഖകളില്‍ പ്രതിക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മുന്‍ചരിത്രമില്ലെന്നും അധികൃതര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി ആക്രമണത്തെ ‘അതിദാരുണം’ എന്ന് വിശേഷിപ്പിച്ചു.പ്രതിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെ അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍, നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
New York double stabbing case; hate crime charges, among others, filed against the accused
















