ഇസ്ലാമബാദ്: പാക്ക് അധിനിവേശ കാശ്മീരിലെ പ്രതിഷേധക്കാരെ ഇന്ത്യക്കാരേപ്പോലെ ശത്രുക്കളായിട്ടാണ് കാണുന്നതെന്നു പാക്ക് പ്രതിരോധ മന്ത്രിയുടെ വിവാദ പരാമര്‍ശം പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്.പാക് സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റാവലക്കോട്ട് മേഖലയില്‍ 32 കശ്മീരി പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പുറത്തുവന്ന വിഡിയോയിലാണ് ഖ്വാജ ആസിഫിന്റെ വിവാദ പരാമര്‍ശം.
‘ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ താന്‍ ഇന്ത്യയുടെ അതേ ഗണത്തിലാണ് പെടുത്തുന്നതെന്നുംഇന്ത്യയെപ്പോലെ തന്നെ അവരെയും ശത്രുക്കളായാണ് കാണുന്നതെന്നും വിഡിയോയില്‍ ആസിഫ് പറയുന്നു.
ജൂണ്‍ 5ന് ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ ഇതുവരെ 90ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മിര്‍പുര്‍ നഗരത്തില്‍ സുരക്ഷാ സേന സാധാര ണക്കാര്‍ക്ക് നേരെ വെടിവെ ക്കുന്നതി ന്റെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങ ള്‍ വാഹനങ്ങളില്‍ കയറ്റിക്കൊ ണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കെതിരെ ശബ്ദമുയര്‍ ത്തിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ നിരോധിച്ച ‘ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി’ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഈ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ഉമര്‍ നസീറിന്റെ സഹോദരന്‍ ഉസ്മാന്‍ നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Pakistan’s Defence Minister makes a controversial remark, stating that protesters in Pakistan-occupied Kashmir are viewed as enemies, just like Indians.
















