അദാനി-എംഎസ് സി കരാർ ലംഘനത്തിൽ സർക്കാർ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. കരാർ ലംഘനം നടന്നതായി മുഖ്യമന്ത്രി തന്നെ മുൻപ് സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും വിഷയത്തിൽ സർക്കാർ പുലർത്തുന്ന മൗനത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് പിണറായി വിജയൻ ആരോപിച്ചു.
ഗുരുതരമായ ഈ കരാർ ലംഘനം സെബിയുടെ (SEBI) ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ചോദിച്ചു. തുടർനടപടികളിൽ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Pinarayi Vijayan writes to CM VD Satheesan seeking clarity on Adani-MSC agreement issue
















