pulimoottil

‘ട്രോളുകൾ എല്ലാം കണ്ടു’,കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിൽ അക്ഷരത്തെറ്റ്, വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

‘ട്രോളുകൾ എല്ലാം കണ്ടു’,കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിൽ അക്ഷരത്തെറ്റ്, വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റാണ് വിവാദമായത്. വീഡിയോ വൈറലായതോടെ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു.

എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.

ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.

ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം. ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!

Share Email
LATEST excelnclexrn
More Articles
Top