ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍.
ഹ്യൂസ്റ്റണ്‍:മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലിത്തായുമായ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഹ്യൂസ്റ്റണ്‍ സെന്റ്.മേരീസ് ദേവാലയ ഇടവക ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കുന്നു.ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവക വാര്‍ഷികവും ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനവും ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കാ ബാവയുടെ കാര്‍മ്മികത്വത്തില്‍ ഓഗസ്റ്റ് 14,15 തീയതികളില്‍ നടക്കുമെന്നുഇടവക വികാരി ഫാദര്‍ എല്‍ദോ പോള്‍,സെക്രട്ടറി ബോബി ജോര്‍ജ്,ട്രഷറര്‍ അലക്‌സ് തെക്കേതില്‍ എന്നിവര്‍ അറിയിച്ചു.

ഓഗസ്റ്റ് ഒന്‍പത് ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 14 വെള്ളിാഴ്ച്ച വൈകുന്നേരം ആറിന് ദൈവാലയത്തിലെത്തുന്ന ശ്രേഷ്ഠ ബാവയെ സെന്റ് മേരീസ് ഇടവക ജനതയും ഹ്യൂസ്റ്റണിലെ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലുള്ള വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും .തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം ഭക്തി സാന്ദ്രമായ പെരുന്നാള്‍ പ്രദിക്ഷണവും .തുടര്‍ന്ന് ശ്രേഷ്ഠ ബാവയുടെ അനുഗ്രഹ പ്രഭാഷണവും ,ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജുവേഷന്‍ ഹോണറിംഗും,അത്താഴ സദ്യയും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരവും ശ്രേഷ്ഠ ബാവായുടെ പ്രധാന കാര്‍മീകത്വില്‍ വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബാനയും നടക്കും. തുടര്‍ന്നു ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഔദോഗിക ഉത്ഘാടനം ശ്രേഷ്ഠ ബാവാ നിര്‍വ്വഹിക്കും.
തുടര്‍ന്ന് പെരുന്നാള്‍ പ്രദിക്ഷണം,ആശീര്‍വ്വാദം,നേര്‍ച്ച സദ്യ എന്നിവ നടക്കും.
നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസ മെത്രാപ്പോലിത്ത എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലിത്തയുടെ ന്യൂയോര്‍ക്ക് അരമനയില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ വിശിഷ്ഠ3തിഥിയായി കേരളത്തില്‍ നിന്ന് എത്തിയ പൗരസ്ത്യ ശ്രേഷ്ഠ കാതോലിക്കാ ബാവായെ ഇടവക വികാരി ഫാദര്‍ എല്‍ദോ പോളിന്റെ നേതൃത്തില്‍ ഇടവക കമ്മിറ്റി ഹ്യൂസ്റ്റണിലേക്ക് ക്ഷണിച്ചു.
Reception for the Supreme Catholicos, the parish’s Grand Feast, and the inauguration of the Golden Jubilee celebrations at Houston St. Mary’s Church.














